1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 14, 2016

സ്വന്തം ലേഖകന്‍: ബ്രിട്ടനിലേക്ക് കടക്കാന്‍ ശ്രമിച്ച അഫ്ഗാനിസ്ഥാനിലെ മുന്‍ ഗവര്‍ണറെ അജ്ഞാതര്‍ റാഞ്ചി. ഹൊറാത് പ്രവശ്യാ ഗവര്‍ണര്‍ സയിദ് ഫാസുല്ല വാഹിദിനെയാണ് അഞ്ജാതര്‍ തട്ടിക്കൊണ്ടുപോയത്.

ഒരു സംഘം അജ്ഞാതരാണ് ഗവര്‍ണറെ തട്ടിക്കൊണ്ടു പോയതെന്ന് റിപ്പോര്‍ട്ടുകളുണ്ടെങ്കിലും സംഭവത്തിനു പുറകില്‍ മത തീവ്രവാദികള്‍ ആണെന്നാണ് സംശയം. ബ്രിട്ടനിലേക്ക് പോകുന്നതിനായി ഇസ്ലാമാബാദില്‍ കുടുംബത്തോടൊപ്പം എത്തിയ ഇദ്ദേഹത്തെ അഞ്ജാത സംഘം തട്ടിക്കൊണ്ടുപോവുകയായിരുന്നു.

കൊച്ചുമകനൊപ്പം റസ്റ്ററന്റില്‍ എത്തിയ സയിദിനെ ഒരു സംഘം ആളുകള്‍ ബലമായി പിടിച്ചുകൊണ്ട് പോവുകയായിരുന്നു എന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. രണ്ടു വാഹനങ്ങളിലായാണ് അഞ്ജാത സംഘം എത്തിയത്. ഇസ്ലാമാബാദിലെ എഫ് സെവന്‍ സെക്ടറില്‍ ഗസ്റ്റ് ഹൗസില്‍ കഴിയുകയായിരുന്നു സയിദും കൂടുംബവും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.