1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 15, 2016

സ്വന്തം ലേഖകന്‍: തീവ്രവാദം പാമ്പിനെപ്പോലെ തിരിഞ്ഞുകൊത്തും, പാകിസ്താന് ശക്തമായ താക്കീതുമായി ഇന്ത്യാ സന്ദര്‍ശനത്തിന് എത്തിയ അഫ്ഗാന്‍ പ്രസിഡന്റ്. ഇന്ത്യന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിഫന്‍സ് സ്റ്റഡീസ് ആന്‍ഡ് അനാലസിസ് സംഘടിപ്പിച്ച ഫിഫ്ത് വേവ് ഓഫ് പൊളിറ്റിക്കല്‍ വയലന്‍സ് ആന്‍ഡ് ഗ്ലോബല്‍ ടെററിസം എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനി.

തീവ്രവാദികളില്‍ നല്ലവരും മോശക്കാരുമുണ്ടെന്ന പാക് നയത്തെ അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. തീവ്രവാദ പ്രവര്‍ത്തനങ്ങളെ ന്യായീകരിക്കാന്‍ മതത്തെ കൂട്ടുപിടിക്കുന്നതിന് എതിരേയും അദ്ദേഹം ആഞ്ഞടിച്ചു. സംസ്‌കാരത്തേയും മതത്തേയും ഒരു ന്യൂനപക്ഷം ഹൈജാക്ക് ചെയ്യാന്‍ അനുവദിച്ചുകൂടാ. ഇസ്ലാം തീവ്രവാദത്തെ അംഗീകരിക്കുന്നില്ല. അത് അപലപിക്കപ്പെടേണ്ടതാണ്. അതിനെതിരെ ഒന്നിച്ച് അണിനിരക്കണം. പാകിസ്താനില്‍ അധികം ആരും അറിയാതെ ഒരു യുദ്ധം നടക്കുന്നുണ്ട്.

മാധ്യമങ്ങളിലും അത് അധികം വരാറില്ല. രണ്ട് ലക്ഷത്തോളം പാക് സൈന്യമാണ് ഖൈബര്‍ പാക്തുഖുവയിലും ബലൂച്ചിസ്ഥാനിലുമുള്ളത്. അഫ്ഗാനിസ്ഥാന്‍ തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്ക് സ്വന്തം മണ്ണ് ഒരിക്കലും വേദിയാക്കാന്‍ അനുവദിക്കില്ല, പാകിസ്താനെ പരോക്ഷമായി കുറ്റപ്പെടുത്തി ഗനി പറഞ്ഞു. യുഎന്‍ അടക്കമുള്ള അന്താരാഷ്ട്ര വേദികളില്‍ ബലൂചിസ്ഥാന്‍ പ്രശ്‌നം സജീവമാക്കി നിര്‍ത്താന്‍ ഇന്ത്യ ശ്രമിക്കുമ്പോഴാണ് അഫ്ഗാന്‍ പ്രസിഡന്റിന്റെ പ്രസ്താവന എന്നത് ശ്രദ്ധേയമാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.