1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 13, 2018

സ്വന്തം ലേഖകന്‍: ഒരു മണ്ഡലത്തില്‍ ജനവിധി തേടാന്‍ സ്ഥാനാര്‍ഥികള്‍ 800! അഫ്ഗാന്‍ പൊതു തെരഞ്ഞെടുപ്പില്‍ അധികൃതര്‍ക്ക് തലവേദനയായി കാബൂളിലെ നെടുനീളന്‍ സ്ഥാനാര്‍ഥിപ്പട്ടിക. തലസ്ഥാനനഗരം ഉള്‍പ്പെടുന്ന മണ്ഡലത്തില്‍നിന്ന് 800 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. ടാബ്‌ളോയ്ഡ് പത്രത്തിന്റെ വലിപ്പത്തില്‍ 15 പേജുകളിലാണ് ഇത്രയും സ്ഥാനാര്‍ഥികളെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഏറെ കാത്തിരിക്കുന്ന തെരഞ്ഞെടുപ്പ് 20നാണ്. രാജ്യമൊട്ടാകെ 2500 സ്ഥാനാര്‍ഥികളാണുള്ളത്. ഇതില്‍ മൂന്നിലൊന്നും കാബൂള്‍ മണ്ഡലത്തിലാണ്. ബാലറ്റ് പേപ്പറില്‍നിന്ന് പ്രിയപ്പെട്ട സ്ഥാനാര്‍ഥിയെ കണ്ടെത്തി വോട്ട് രേഖപ്പെടുത്തുകയെന്നത് വോട്ടര്‍ക്കു വലിയ വെല്ലുവിളിയാകും. വോട്ടര്‍മാരുടെ പ്രയാസം കുറയ്ക്കാനായി സ്ഥാനാര്‍ഥികള്‍ വോട്ടര്‍പട്ടികയിലെ നന്പരും പ്രചാരണ പോസ്റ്ററുകളില്‍ വലുതായി പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. പന, സിംഹം, കണ്ണാടി തുടങ്ങി എളുപ്പം ഓര്‍ത്തിരിക്കാവുന്ന ചിഹ്നങ്ങളും ഉപയോഗിക്കുന്നു.

കാബൂള്‍ നഗരം ഉള്‍പ്പെടുന്ന കാബൂള്‍ പ്രവിശ്യ ജനസാന്ദ്രതയില്‍ വളരെ മുന്നിലാണ്. അഫ്ഗാനിസ്ഥാന്റെ മൊത്തം ജനസംഖ്യയില്‍ അഞ്ചിലൊന്നും കാബൂളിലാണു ജീവിക്കുന്നത്. അതില്‍തന്നെ കൂടുതലും കാബൂള്‍ നഗരത്തിലും. അതാണ് സ്ഥാനാര്‍ഥികളുടെ എണ്ണം കൂടാന്‍ കാരണം. പ്രവിശ്യയിലെ 33 സീറ്റുകളിലേക്ക് 16 ലക്ഷം വോട്ടര്‍മാരാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കള്ളവോട്ട് ലക്ഷ്യമിട്ടുള്ള വ്യാജ രജിസ്‌ട്രേഷനാണ് വോട്ടര്‍മാരുടെ എണ്ണം കൂട്ടിയതെന്നു സംശയിക്കുന്നു.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.