1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 7, 2016

സ്വന്തം ലേഖകന്‍: വിസ കാലവതി അവസാനിച്ച ശേഷം ബംഗളുരുവില്‍ തങ്ങുന്നത് 1500 ആഫ്രിക്കക്കാര്‍, തിരിച്ചയക്കാന്‍ നീക്കം. ഇത്തരത്തില്‍ ഇന്ത്യയില്‍ തുടരുന്ന 1,500 ആഫ്രിക്കന്‍ പൗരന്മാരുടെ പട്ടിക ബംഗളുരു പോലീസ് തയാറാക്കി. ഈ മാസം അവസാനത്തിനു മുമ്പ് ഇവരെ കണ്ടെത്താനും തിരിച്ചയക്കാനുമാണു അധികൃതരുടെ തീരുമാനം.

ലഹരി, മയക്കു മരുന്നു കേസുകളില്‍ ആഫ്രിക്കന്‍ പൗരന്മാര്‍ തുടര്‍ച്ചയായി ഉള്‍പ്പെടുന്നതു പരിഗണിച്ചാണ് ബംഗളൂരു പോലീസിന്റെ നടപടിയെന്നാണു സൂചന. 6,000 ആഫ്രിക്കന്‍ വിദ്യാര്‍ത്ഥികളാണു ബംഗളൂരുവില്‍ മാത്രം പഠിക്കുന്നത്.

ഇവരെ കൂടാതെ 1,500 പേര്‍ വീസാ കാലവതി അവസാനിച്ച ശേഷവും ഇന്ത്യയില്‍ തങ്ങുന്നു. ഇവരുടെ പട്ടികയാണു ബംഗളൂരു പോലീസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു സമര്‍പ്പിച്ചത്. വീസ കാലവതി അവസാനിച്ച ശേഷം ഇന്ത്യയില്‍ തങ്ങിയ 50 വിദ്യാര്‍ത്ഥികളെ കഴിഞ്ഞ ദിവസം സ്വദേശത്തേയ്ക്കു കയറ്റി അയച്ചിരുന്നു.

ഇതിനു പിന്നാലെയാണു പുതിയ നടപടി. എന്നാല്‍ ബംഗളുരു പോലീസിന്റെ നീക്കത്തിനെതിരെ സമൂഹ്യ പ്രവര്‍ത്തകരും ആഫ്രിക്കന്‍ വിദ്യാര്‍ത്ഥികളുടെ സംഘടനയും രംഗത്ത് എത്തിട്ടുണ്ട്. എന്നാല്‍ അടുത്തിടെയുണ്ടായ നിരവധി സംഭവങ്ങളില്‍ നാട്ടുകാരും ആഫ്രിക്കന്‍ പൗരന്മാരു തമ്മിലുള്ള ഉരസലുകളും നിത്യസംഭവമായതോടെയാണ് പോലീസ് അനുമതിയില്ലാതെ ഇന്ത്യയില്‍ തങ്ങുന്നവര്‍ക്കായി വലവിരിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.