1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 13, 2016

സ്വന്തം ലേഖകന്‍: അഫ്‌സല്‍ ഗുരു അനുസ്മരണം, ഡല്‍ഹി ജെഎന്‍യു സ്റ്റുഡന്റ്‌സ് യൂണിയന്‍ പ്രസിഡന്റ് അറസ്റ്റില്‍. പാര്‍ലമെന്റ് ആക്രമണ കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട അഫ്‌സല്‍ ഗുരുവിന്റെ അനുസ്മരണം നടത്തിയതിനാണ് ജെ.എന്‍.യു സ്റ്റുഡന്റ്‌സ് യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിനെ അറസ്റ്റ് ചെയ്തത്.

അനുസ്മണ ചടങ്ങില്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് രാജ്യദ്രോഹം, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ആരോപിച്ചാണ് അറസ്റ്റ്. ഒപ്പം ജെ.എന്‍.യുവിലെ എട്ട് വിദ്യാര്‍ത്ഥികളെ സംഭവവുമായി ബന്ധപ്പെട്ട് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.

അനുസ്മണ ചടങ്ങില്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നത് ചൂണ്ടിക്കാട്ടി ബി.ജെപി എം.പി മഹേഷ് ഗിരിയും എ.ബി.വി.പിയും വസന്ത് കുഞ്ച് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് ഇന്നലെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. മഫ്തിയില്‍ യൂണിവേഴ്‌സിറ്റി കാമ്പസിലെത്തിയ രണ്ട് പൊലീസുകാര്‍ കനയ്യ കുമാറിനെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തി.

ചൊവ്വാഴ്ചയായിരുന്നു വിവാദമായ പരിപാടി ജെ.എന്‍യുവില്‍ നടന്നത്. ഇതിനെതിരെ എ.ബി.വി.പി. രംഗത്ത് വരികയും കാമ്പസില്‍ സംഘര്‍ഷമുണ്ടാകുകയും ചെയ്തിരുന്നു. സ്റ്റുഡന്റ്‌സ് യൂണിയന്റെ പരിപാടിക്ക് യൂണിവേഴ്‌സിറ്റി അനുമതി നല്‍കിയിരുന്നില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.