1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 12, 2012

ന്യുയോര്‍ക്ക്: എയ്ഡ്‌സ് രോഗത്തെ പ്രതിരോധിക്കുമെന്ന് കണ്ടെത്തിയ ഗുളികയ്ക്ക് യുഎസ് ആരോഗ്യ വകുപ്പ് അധികൃതര്‍ അനുമതി നല്‍കി. ഗീലീഡ് സയന്‍സ് എന്ന മരുന്നു കമ്പനിയാണ് ട്രൂവാഡ എന്ന എയ്ഡിനതിരെയുളള പ്രതിരോധ ഗുളിക വികസിപ്പിച്ചെടുത്തത്. നിരവധി ക്ലിനിക്കല്‍ പരിശോധനകള്‍ക്കൊടുവിലാണ് ട്രുവാഡ എയ്ഡ്‌സിനെ പ്രതിരോധിക്കുമെന്ന് കണ്ടെത്തിയത്. ട്രുവാഡ ഉപയോഗിക്കുന്നവരില്‍ എയ്ഡ്‌സ് ഉണ്ടാകാനുളള സാധ്യത 44 മുതല്‍ 73 ശതമാനം വരെ കുറയുമെന്നാണ് കണ്ടെത്തിയിട്ടുളളത്. ലോകത്ത് ഇതാദ്യമായാണ് ഹ്യൂമെന്‍ ഇമ്മ്യൂണോ ഡെഫിഷ്യന്‍സി വൈറസിനെതിരേ പ്രതിരോധ ഗുളിക വികസിപ്പിച്ചെടുക്കുന്നത്.

പതിനൊന്ന് മണിക്കൂര്‍ നീണ്ട മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവിലാണ് ട്രൂവാഡ അംഗീകരിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ഇതിനെതിരേ മൂന്നു ഡസന്‍ മരുന്നു കമ്പനികളെങ്കിലും രംഗത്തെത്തി കഴിഞ്ഞു. പ്രതിരോധ ഗുളിക വിപണിയിലെത്തുന്നത് ആളുകളില്‍ തെറ്റായ ശീലങ്ങള്‍ വളര്‍ത്താന്‍ കാരണമാകുമെന്നും ഗുളികയുടെ അമിതമായ ഉപയോഗം വൈറസിന് പ്രതിരോധശേഷി ആര്‍ജ്ജിക്കാന്‍ കാരണമാകുമെന്നുമാണ് ഇവരുടെ വിലയിരുത്തല്‍.

എന്നാല്‍ ഫുഡ് ആന്‍ഡ് ഗ്രഗ്ഗ് അഡ്മിനിസ്‌ട്രേഷന്‍ ട്രുവാഡയ്ക്ക് ഇതുവരെ അംഗീകാരം നല്‍കിയിട്ടില്ല്. ജൂണ്‍ 15ഓടെ എഫ്ഡിഎയുടെ തീരുമാനം ഉണ്ടാകുമെന്നാണ് കരുതുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.