1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 29, 2017

സ്വന്തം ലേഖകന്‍: കടബാധ്യത, എയര്‍ ഇന്ത്യ ഓഹരികള്‍ വിറ്റഴിക്കാന്‍ കേന്ദ്രം അനുമതി നല്‍കി. പൊതുമേഖലാ സ്ഥാപനമായ എയര്‍ ഇന്ത്യയുടെ സ്വകാര്യവല്‍ക്കരണത്തിനു കേന്ദ്ര മന്ത്രിസഭാ യോഗത്തിന്റെ അനുമതി. എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വിറ്റഴിക്കാന്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കിയെങ്കിലും എത്ര ശതമാനം ഓഹരികള്‍ വില്‍ക്കുമെന്നു വ്യക്തതമാക്കിയിട്ടില്ല.

നേരത്തെ ഇത് സംബന്ധിച്ച് നീതി ആയോഗ് ശുപാര്‍ശ സമര്‍പ്പിച്ചിരുന്നു. എയര്‍ ഇന്ത്യയില്‍ സര്‍ക്കാര്‍ നിയന്ത്രണം നീക്കി സ്വകാര്യ നിക്ഷേപകര്‍ക്ക് ഓഹരി പങ്കാളിത്തം നല്‍കണമെന്ന് നീതി ആയോഗ് ശുപാര്‍ശ ചെയ്തിരുന്നു. നഷ്ടത്തിലുള്ള സ്ഥാപനമാണ് എയര്‍ ഇന്ത്യയെന്നും പൊതുപണം സംരക്ഷിക്കാന്‍ സ്വകാര്യവത്കരണം അത്യാവശ്യമാണെന്നുമാണ് ന്യായീകരണം.

എന്നാല്‍ 2008 മുതലുള്ള നഷ്ടം കുറച്ച് 2015 16 വര്‍ഷം മുതല്‍ പ്രവര്‍ത്തന ലാഭത്തിലാണ് എയര്‍ ഇന്ത്യ. നഷ്ടമുണ്ടായെങ്കിലും സ്വകാര്യ, കോര്‍പ്പറേറ്റുകളെപ്പോലെ ബാങ്കുകള്‍ക്കുള്ള തിരിച്ചടവില്‍ എയര്‍ ഇന്ത്യ മുടക്കംവരുത്തിയിട്ടില്ല. ഇപ്പോള്‍ ഈ കമ്പനിയുടെ 30,000 കോടിരൂപ ബാധ്യത എഴുതിത്തള്ളിയാണ് സ്വകാര്യവത്കരിക്കാനുള്ള നീക്കം. എന്നാല്‍ എയര്‍ ഇന്ത്യ സ്വകാര്യവത്കരിക്കാനുള്ള നീക്കത്തിനെതിരേ സി.ഐ.ടി.യു ഉള്‍പ്പെടെയുള്ള യൂണിയനുകള്‍ രംഗത്തുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.