1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 17, 2015

മദ്യലഹരിയില്‍ ഡ്യൂട്ടിക്കെത്തിയ എയര്‍ഇന്ത്യാ പൈലറ്റ് ഷാര്‍ജയില്‍ അറസ്റ്റില്‍. ഷാര്‍ജയില്‍നിന്ന് കൊച്ചിവഴി ഡല്‍ഹിക്ക് പോകേണ്ട വിമാനത്തിന്റെ പൈലറ്റാണ് അറസ്റ്റിലായത്. ഇയാളുടെ പേര് വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ലഭ്യമായിട്ടില്ല. 120 യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. പൈലറ്റ് അറസ്റ്റിലായതിനെ തുടര്‍ന്ന് വിമാനം പുറപ്പെടാന്‍ മണിക്കൂറുകളോളം വൈകി. മറ്റൊരു പൈലറ്റ് എത്തിയാണ് വിമാനം പറത്തിയത്.

മറ്റുള്ളവര്‍ക്കൊപ്പം സുരക്ഷാ പരിശോധനയ്ക്കായി ക്യൂവില്‍ നില്‍ക്കുകയായിരുന്ന പൈലറ്റ് മദ്യപിച്ചിരുന്നതായി സ്റ്റാഫിന് സംശയം തോന്നി. തുടര്‍ന്ന് ബ്രെത്ത് അനലൈസര്‍ ഉപയോഗിച്ച് പരിശോധിച്ചപ്പോള്‍ ഫലം പോസിറ്റീവായിരുന്നു. ഇതേതുടര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വിമാനം ഷാര്‍ജയിലേക്ക് എത്തിച്ചപ്പോള്‍ ഇയാള്‍ മദ്യപിച്ചിരുന്നോ എന്ന കാര്യം വ്യക്തമല്ല. ഇത് കണ്ടെത്തുന്നതിനുള്ള അന്വേഷണങ്ങള്‍ നടക്കുന്നുണ്ട്. അതേസമയം തങ്ങളുടെ പൈലറ്റ് അറസ്റ്റിലായെന്നും ഷാര്‍ജയിലേക്ക് വിമാനം പറത്തുമ്പോള്‍ ഇയാള്‍ മദ്യപിച്ചിരുന്നില്ലെന്നും എയര്‍ഇന്ത്യ പ്രതികരിച്ചു.

കഴിഞ്ഞവര്‍ഷം ഇന്ത്യയില്‍ പൈലറ്റുമാര്‍ക്കുള്ള നിയമത്തില്‍ ഇളവു നല്‍കിയിരുന്നു. മദ്യപിച്ച് ജോലിക്കെത്തുന്നത് കുറ്റമാണെങ്കിലും തുടര്‍ച്ചയായി മൂന്നുവട്ടം പിടിയിലായാല്‍ മാത്രമേ പൈലറ്റ് ലൈസന്‍സ് റദ്ദാക്കൂ. നേരത്തെ രണ്ടാം വട്ടം പിടിയിലായാല്‍ ലൈസന്‍സ് റദ്ദാക്കുമായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.