1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 18, 2017

സ്വന്തം ലേഖകന്‍: മലിന വായു കാരണം ശ്വാസം മുട്ടിപ്പിടയുന്ന ഡല്‍ഹിയില്‍ നിന്ന് വിദേശ നയതന്ത്ര പ്രതിനിധികള്‍ ജീവനും കൊണ്ടോടുന്നു. ഡല്‍ഹിയില്‍ ജീവിക്കാനാവുന്നില്ലെന്നു ചൂണ്ടിക്കാട്ടി വിദേശ രാജ്യങ്ങളിലെ അംബാസിഡര്‍മാരും നയതന്ത്ര പ്രതിനിധികളില്‍ പലരും സ്വന്തം രാജ്യത്തേക്കു മടങ്ങുന്നതിനോ ഡല്‍ഹിയില്‍ നിന്നു മാറുന്നതിനോ അനുമതി തേടുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

നിലവിലുള്ള അവസ്ഥ ആരോഗ്യപ്രശ്‌നങ്ങള്‍ ഗുരുതരമാക്കുന്നതിനാല്‍ കോസ്റ്റാറിക്ക അംബാസിഡര്‍ മരിയേല ക്രൂസ് അല്‍വാറെസ് ബംഗളൂരുവിലേക്കു മാറുകയാണെന്ന് അറിയിച്ചു. തായ്‌ലന്‍ഡ് അംബാസിഡറും സ്വദേശത്തേക്കു മടങ്ങാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞാഴ്ച ബാംങ്കോക്കിലേക്ക് കത്തയച്ചിരുന്നു. ഡല്‍ഹിയിലെ ജോലി നിര്‍വഹണം ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്നു എന്നു ചൂണ്ടിക്കാട്ടിയാണ് തായ് അംബാസിഡറും കത്തയച്ചത്.

മലിനീകരണം രൂക്ഷമായതു ചൂണ്ടിക്കാട്ടി മെക്‌സിക്കന്‍ അംബാസിഡര്‍ മെല്‍ബ പരിയയും രംഗത്തെത്തിയിട്ടുണ്ട്. അന്തരീക്ഷ മലിനീകരണം കൊച്ചുകുട്ടികളെ വരെ രൂക്ഷമായി ബാധിക്കുമ്പോഴും സര്‍ക്കാരുകളും പാര്‍ട്ടികളും രാഷ്ട്രീയം കളിക്കുകയാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി. ലോകത്തെ ഏറ്റവും കൂടുതല്‍ മലിനീകരിക്കപ്പെട്ട 25 പട്ടണങ്ങളില്‍ പത്തെണ്ണവും ഇന്ത്യയിലാണ്. ഈ അവാര്‍ഡ് അഭിമാന പൂര്‍വം കൊണ്ടുനടക്കേണ്ട ഒന്നാണണോയെന്നും അവര്‍ ചോദിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.