1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 15, 2018

സ്വന്തം ലേഖകന്‍: കാറ്റില്‍ ആടിയുലയുന്ന വിമാനം: ഒടുവില്‍ കാഴ്ചക്കാരെ ഞെട്ടിച്ച് സാഹസിക ലാന്‍ഡിങും; സമൂഹ മാധ്യമങ്ങളില്‍ വൈറലായി ബ്രിസ്‌റ്റോള്‍ എയര്‍പോര്‍ട്ടില്‍ നിന്നുള്ള വീഡിയോ. ലാന്‍ഡിങ്ങിന് തയ്യാറെടുക്കുമ്പോള്‍ വിമാനം അതിശക്തമായ കാറ്റില്‍ ആടിയുലയുകയായിരുന്നു.

ഒടുവില്‍ പൈലറ്റിന്റെ സാഹസികതയില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്ത വിമാനത്തിന്റെ വീഡിയോയാണ് വൈറലായത്. എതിര്‍ദിശയില്‍ വീശുന്ന കാറ്റിനെ അതിജീവിച്ചാണ് പൈലറ്റ് വിമാനത്തെ റണ്‍വേയില്‍ തന്നെ ഇറക്കിയത്. ആംഗ്ലോ ജര്‍മ്മന്‍ ട്രാവല്‍ ആന്റ് ടൂറിസം കമ്പനിയായ ടിയുഐയുടെ ബോയിംഗ് 757200 എയര്‍ലൈനര്‍ ഈ പ്രതികൂല കാലാവസ്ഥയെ മറികടക്കുന്നതെന്നാണ് വീഡിയോയിലുള്ളത്.

ബ്രിസ്‌റ്റോള്‍ എയര്‍പോര്‍ട്ടില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ഇത്. പ്രകൃതിയും പ്രൊഫഷണല്‍ വൈദഗ്ധ്യവും നേര്‍ക്ക് നേര്‍ വരുമ്പോള്‍ എന്ന ക്യാപ്ഷനോടെയാണ് പലരും വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.