1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 15, 2015

സ്വന്തം ലേഖകന്‍: ജോലിക്കിടെ അല്പം വിശ്രമം എന്നു കരുതിയാണ് സിയാറ്റില്‍ വിമാനത്താവളത്തിലെ കാര്‍ഗോ വിഭാഗത്തിലെ ഒരു തൊഴിലാളി അല്പം മയങ്ങിയത്. എന്നാല്‍ അല്പ സമയം കഴിഞ്ഞ് എഴുന്നേറ്റപ്പോഴാണ് വിമാനം യാത്ര പുറപ്പെട്ടത് മനസിലാകിയത്. കാര്‍ഗോ മുറിയിലെ ബഹളം കേട്ട് ഒടുവില്‍ പൈലറ്റിന് വിമാനം തിരിച്ചിറക്കേണ്ടി വന്നുവെന്ന് മാത്രം.

ലോസ് ആഞ്ചെലിസിലേക്ക് പുറപ്പെട്ട അലാസ്‌ക എയര്‍ലൈന്‍സിന്റെ വിമാനത്തിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. വിമാനം പറന്നുയര്‍ന്ന ഉടനെയാണ് ആരോ കാര്‍ഗോ അറയിലെ വാതിലില്‍ ശക്തമായി ഇടിക്കുന്നത് ചില യാത്രക്കാരുടെ ശ്രദ്ധിച്ചത്. തുടര്‍ന്ന് അവര്‍ പൈലറ്റിനെ വിവരം അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് കാര്‍ഗോ അറയില്‍ കുടുങ്ങിയ തൊഴിലാളിയെ കണ്ടെത്തിയത്. ഇയാളെ പുറത്തിറക്കാന്‍ മറ്റു മാര്‍ഗങ്ങള്‍ ഇല്ലാത്തതിനാല്‍ പൈലറ്റ് എമര്‍ജന്‍സി ലാന്‍ഡിംഗിന് അനുമതി തേടുകയായിരുന്നു.

വിമാനം നിലത്തിറങ്ങി കാര്‍ഗോ അറ തുറന്നയുടന്‍ തൊഴിലാളി പുറത്തു ചാടുകയും ചെയ്തു. ജോലിക്കിടെ താന്‍ ഉറങ്ങിപ്പോയെന്നായിരുന്നു തൊഴിലാളിയുടെ വിശദീകരണം. കാര്‍ഗോ അറയിലെ ഉയര്‍ന്ന മര്‍ദ്ദത്തിലും നിയന്ത്രിത ഊഷ്മാവിലും ഏറെ നേരം കഴിഞ്ഞതിനാല്‍ തൊഴിലാളിയെ വൈദ്യ പരിശോധനക്ക് വിധേയനാക്കി.

ഏതാണ്ട് 14 മിനിട്ട് വിമാനം കാര്‍ഗൊയില്‍ കുടുങ്ങിയ തൊഴിലാളിയുമായി പറന്നു. തൊഴിലാളിയുടെ ടീം ക്യാപ്റ്റന്‍ വിമാനം പുറപ്പെട്ട ഉടനെ ഇയാളെ കാണാനില്ല എന്ന് മനസിലാക്കിയെങ്കിലും ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയെന്നാണ് കരുതിയിരുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.