1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 28, 2015

സ്വന്തം ലേഖകന്‍: സ്ചിപോള്‍ എയര്‍പോര്‍ട്ടില്‍ യാത്രക്കാര്‍ക്ക് ഇനി മുതല്‍ മിടുക്കന്‍ റോബോട്ട് വഴികാണിക്കും. യൂറോപ്യന്‍ കമ്മീഷന്റെ സ്‌പെന്‍സര്‍ പ്രോജക്റ്റിന്റെ ഭാഗമായാണ് വിമാനത്താവളത്തില്‍ വഴികാട്ടിയായി റോബോട്ടിനെ വികസിപ്പിച്ചത്. റോബോട്ടിന് ചുറ്റുപാടുകള്‍ തിരിച്ചറിയുന്നതിനുള്ള സാങ്കേതിക വിദ്യ വികസിപ്പിച്ച എ റിബോ സര്‍വകലാശാലയിലെ ഗവേഷകരാണ് വഴികാട്ടി റോബോട്ടിനു പിന്നില്‍.

നവംബര്‍ 30 മുതല്‍ റോബോട്ട് യാത്രക്കാര്‍ക്ക് വഴികാട്ടിയായി ജോലിയില്‍ പ്രവേശിക്കും. പരീക്ഷണാര്‍ത്ഥമാണ് ഇപ്പോള്‍ പദ്ധതി നടപ്പിലാക്കുന്നത്. ടെസ്റ്റ് റണ്ണിന് ശേഷം പദ്ധതി പൂര്‍ണ്ണരൂപത്തില്‍ നിലവില്‍ വരും. മാര്‍ച്ച് മുതലാണ് പദ്ധതി പൂര്‍ണ്ണരൂപത്തില്‍ നിലവില്‍ വരിക. പദ്ധതിയുടെ ഉദ്ഘാടനത്തിന് യൂറോപ്യന്‍ കമ്മീഷന്‍ പ്രതിനിധികളും മറ്റ് പ്രമുഖരും പങ്കെടുക്കും.

എയര്‍പോര്‍ട്ടിലെ എല്ലാ ഗേറ്റുകളിലേക്കും റോബോട്ട് വഴികാട്ടും. ആളുകളുടെ പെരുമാറ്റം പോലും തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ കഴിവുള്ള റോബോട്ടിനെയാണ് വികസിപ്പിച്ചിരിക്കുന്നത്. വഴിതെറ്റി നിരവധി യാത്രക്കാര്‍ക്ക് ഫ്‌ളൈറ്റ് മിസാകുന്ന സംഭവങ്ങള്‍ പതിവായതോടെയാണ് ഡച്ച് എയര്‍ലൈനായ കെ.എല്‍.എം മുന്‍കൈ എടുത്ത് വഴികാട്ടി റോബോട്ടിനെ വികസിപ്പിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.