1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 17, 2018

സ്വന്തം ലേഖകന്‍: ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് ജേക്കബ് സുമയുമായി ബന്ധപ്പെട്ട അഴിമതിക്കേസിലെ പ്രധാനി ഇന്ത്യന്‍ വംശജന്‍; ദുബായിലേക്ക് കടന്നതായി സൂചന. കേസില്‍ പൊലീസ് അന്വേഷിക്കുന്ന ഇന്ത്യന്‍ വംശജന്‍ അജയ് ഗുപ്ത പത്തു ദിവസം മുന്‍പേ രാജ്യം വിട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ജൊഹാനസ്ബര്‍ഗ് വിമാനത്താവളത്തില്‍നിന്ന് ആറാം തീയതി രാത്രി എട്ടരയ്ക്ക് എമിരേറ്റ്‌സ് വിമാനത്തില്‍ ദുബായിലേക്കാണ് അംഗരക്ഷകരോടൊപ്പം ഇയാള്‍ കടന്നത്.

സുമയുമായുള്ള ബന്ധം മുതലാക്കി വന്‍തോതില്‍ സമ്പത്തുണ്ടാക്കിയെന്ന കുറ്റം ചുമത്തപ്പെട്ട അജയ് ഗുപ്ത, അതുല്‍ ഗുപ്ത, രാജേഷ് ഗുപ്ത എന്നീ സഹോദരന്മാരില്‍ പ്രധാനിയാണ് അജയ്. കീഴടങ്ങുമെന്ന് ഇയാളുടെ അഭിഭാഷകന്‍ അറിയിച്ചിരുന്നെങ്കിലും പിന്നീട് പൊലീസിനു പിടികൊടുക്കാതെ മുങ്ങുകയായിരുന്നു. ഇയാള്‍ക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്.

സഹോദരന്മാരുടെ ആഡംബരവസതി പൊലീസ് റെയ്ഡ് ചെയ്യുകയും അജയ് ഗുപ്തയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ഗുപ്തയുടെ ബന്ധുക്കളും സ്ഥാപനങ്ങളിലെ ജീവനക്കാരും കോടതിയില്‍ ഹാജരായി. ഇവര്‍ക്കു ജാമ്യം അനുവദിച്ചു.

ദക്ഷിണാഫ്രിക്കയില്‍ 1993ല്‍ എത്തിയ ഗുപ്ത സഹോദരന്മാര്‍ക്ക് ഇവിടെ ഒട്ടേറെ ബിസിനസ് സ്ഥാപനങ്ങളാണുള്ളത്. സുമയും കുടുംബവുമായി വളരെ അടുപ്പമുള്ള ഇവര്‍ക്കു വന്‍ രാഷ്ട്രീയ സ്വാധീനമുണ്ട്. ഇവരുടെ സ്ഥാപനത്തില്‍ സുമയുടെ ഒരു ഭാര്യ ജോലി ചെയ്തിട്ടുമുണ്ട്.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.