1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 11, 2018

ടോം ജോസ് തടിയംപാട്: ചരിത്രത്തില്‍ ആദൃമായി ഒരു മലയാളി നഴ്‌സിന് ബ്രിട്ടീഷ് രാജ്ഞിയുടെ ഗാര്‍ഡന്‍ പാര്‍ടിയിലേക്ക് പ്രവേശനം. അപൂര്‍വ ഭാഗ്യവുമായി അജിമോള്‍ പ്രദീപ്. ബ്രിട്ടനിലെ കെന്റില്‍ താമസിക്കുന്ന കോട്ടയം ചുങ്കം സ്വദേശി അജിമോള്‍ പ്രദീപ് മലയാളികള്‍ക്ക് മുഴുവന്‍ അഭിമാനമായിമാറി.ബ്രിട്ടീഷ് സമൂഹത്തിനു വലിയ സംഭാവനകള്‍ ചെയ്തവരെ ആദരിക്കുന്ന എലിസബത്തു രാഞ്ജിയുടെ ഗാര്‍ഡന്‍പാര്‍ട്ടിയിലേക്ക് പ്രവേശനം ലഭിച്ചതിലൂടെയാണ് അജിമോള്‍ ഈ നേട്ടം കൈവരിച്ചത് .

അജിമോള്‍ക്ക് ഗാര്‍ഡന്‍ പാര്‍ടിയിലേക്ക് പ്രവേശനം ലഭിച്ച വാര്‍ത്ത! ഇംഗ്ലീഷ് പത്രങ്ങള്‍ പ്രസിധികരിച്ചു കഴിഞ്ഞു. ഏഷ്യന്‍ വംശര്‍ക്കിടയില്‍ അവയവദാനത്തിന്റെ പ്രധാനൃം പ്രചരിപ്പിച്ചതിലൂടെ ഒട്ടേറെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞിതിനനാലാണ് ഈ അംഗികാരം ലഭിച്ചത്. വാര്‍ത്ത! പത്രങ്ങളില്‍ വന്നോപ്പോള്‍ മാത്രമാണ് അജിമോള്‍ ഈ വിവരം അറിഞ്ഞത്. കിഡ്‌നി ദാനത്തിന്റെ പ്രധാനൃം ആളുകള്‍ എത്തിക്കുന്നതിനുവേണ്ടി ഫാദര്‍ ഡേവിസ് ചിറമെലിനെ യു കെ യില്‍ കൊണ്ടുവന്നു മലയാളികളുടെ ഇടയില്‍ പ്രചാരം നടത്താനും അജിമോള്‍ മുന്‍കൈയെടുത്തിരുന്നു.

ചിറമേല്‍അച്ഛന്‍ ഇവിടെ യു കെ യില്‍ വന്നപ്പോള്‍ അജിമോളുടെ വീട്ടില്‍പോയി അച്ഛന്റെ ഇന്റര്‍വ്യൂ നടത്തി ആ പ്രചരണങ്ങളെ സഹായിക്കാന്‍ എനിക്കുംകഴിഞ്ഞിരുന്നു. കൂടാതെ ലിവര്‍പൂളില്‍ അക്കാളിന്റെ നേതൃത്തത്തില്‍ നടന്ന നഴ്‌സസ്സ് ഡേ പരിപാടിയിലും. .ഇടുക്കി സംഗമത്തിന്റെ പരിപാടിയിലും അജിമോള്‍ക്ക് സ്റ്റാള്‍ വച്ച് പ്രചരണം നടത്താന്‍ അവസരം ഒരുക്കാന്‍ സഹായിക്കാന്‍ എനിക്കു കഴിഞ്ഞു എന്നതില്‍ സന്തോഷമുണ്ട് .

അജിമോള്‍ 2015 ല്‍ യുനിവേഴ്‌സിറ്റി ഓഫ് സാല്‍ഫോര്‍ഡില്‍ നിന്നും increasing organ donation the south east എന്ന വിഷയത്തില്‍ PHD കരസ്ഥമാക്കിയിരുന്നു.അജിമോളുടെ പ്രവര്‍ത്തനം കൊണ്ട് അവയവങ്ങള്‍ ദാനം ചെയ്യാനും സ്വികരിക്കാനും മഠികാണിച്ചിരുന്ന മുസ്ലിം സമൂഹഉല്‍പ്പെടെയുള്ള ഏഷ്യന്‍ സമൂഹത്തില്‍ വലിയ മാറ്റം ഉണ്ടാക്കാന്‍ കഴിഞ്ഞു. അജിമോളുടെ ഭര്‍ത്താവു ചാക്കോ പ്രദീപ് എല്ലാപ്രവര്‍ത്തനങ്ങക്കും വലിയ പിന്തുണയാണ് നല്‍കുന്നത്, രണ്ടുകുട്ടികള്‍ അടങ്ങുന്ന കുടുംബമാണ് ഇവരുടേത് .അജിമോള്‍ പ്രദീപ് കോട്ടയം ചുങ്കം കാനാകുന്നേല്‍ കുടുംബഗംമാണ്

നേരത്തെ മഞ്ചസ്സ്റ്ററില്‍ താമസിച്ച് ജോലി ചെയ്തിരുന്ന അജിമോള്‍ ഇപ്പോള്‍ ലണ്ടന്‍ കിംഗ്‌സ് കോളേജ്.ഹോസ്പിറ്റലിലാണ് ജോലി ചെയ്യുന്നത്.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.