1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 24, 2015

ഇംഗ്ലണ്ടില്‍ കഴിഞ്ഞ 18 മാസത്തിനിടയില്‍ അപൂര്‍വമായ രോഗം ബാധിച്ച് ചത്തത് 30 നായകളാണ്. ഈ നായകള്‍ക്ക് ബാധിച്ച രോഗം എന്താണെന്ന് അറിയണമെങ്കില്‍ കൂടുതല്‍ ആഴത്തിലുള്ള പഠനം ആവശ്യമാണെന്ന് ബ്രിട്ടീഷ് മെഡിക്കല്‍ ജേര്‍ണല്‍ നടത്തിയ ഗവേഷണത്തില്‍ പറയുന്നു. ത്വക്കിന് ക്ഷതമേല്‍ക്കുകയും വൃക്കകള്‍ക്ക് തകരാറ് സംഭവിക്കുകയും ചെയ്തതാണ് മിക്ക നായകളും ചാകാനുള്ള കാരണം. എന്നാല്‍ ഈ രോഗം എവിടെ നിന്നു വരുന്നെന്നോ എവിടെ തുടങ്ങിയെന്നോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. ഇത് കണ്ടെത്തുന്നതിന് കൂടുതല്‍ ഗവേഷണങ്ങള്‍ വേണമെന്നാണ് വെറ്റിനറി വിദഗ്ധര്‍ പറയുന്നത്.

2012 നവംബറിനും 2014 മാര്‍ച്ചിനുമിടയില്‍ ഇംഗ്ലണ്ടിലെ 71 നായകള്‍ക്ക് അലബാമ റോട്ടിന്റെ ലക്ഷമങ്ങള്‍ കണ്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഒരു തരത്തിലുള്ള പുഴുക്കടിയാണ് അലബാമ റോട്ട്.

നോര്‍ത്താംപ്ടണ്‍ഷെയര്‍, യോര്‍ക്ക്ഷയര്‍, ഡോര്‍സെറ്റ്, ഷ്‌റോപ്ഷയര്‍, സറി, കോണ്‍വാള്‍, വോര്‍സെസ്‌റ്റെര്‍ഷയര്‍, കൗണ്ടി ദര്‍ഹം, മണ്‍മോത്ത് ഷെയര്‍ എന്നിവിടങ്ങളിലെ നായകള്‍ക്കാണ് പ്രധാനമായും അലബാമ റോട്ടിന്റെ ലക്ഷണങ്ങള്‍ കണ്ടത്.

യുഎസ്എയിലെ നായകളില്‍ മാത്രമാണ് ഈ രോഗം കണ്ടു വന്നിരുന്നത്. വളരെ അപൂര്‍വമായി മാത്രമാണ് യുഎസിന് പുറത്ത് ഈ രോഗം കണ്ടെത്തിയിട്ടുള്ളത്. ഇതാണ് ഇപ്പോള്‍ ഇംഗ്ലണ്ടില്‍ പടര്‍ന്നു പിടിക്കുന്ന എന്ന സൂചനകള്‍ നല്‍കിയിരിക്കുന്നത്. ഇംഗ്ലണ്ടില്‍ ഈ രോഗം കണ്ടുപിടിക്കപ്പെടുന്നത് തന്നെ ഇതാദ്യമായിട്ടാണ്.

ഇനി പടരാന്‍ സാധ്യതയുള്ള രോഗമാണോ ഇതെന്ന കാര്യത്തില്‍ ഡോക്ടര്‍മാര്‍ക്ക് ഉറപ്പില്ല. ഈ രോഗത്തെക്കുറിച്ച് കൂടുതല്‍ പഠിക്കാനുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.