1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 16, 2018

സ്വന്തം ലേഖകന്‍: ‘മീ ടു’ ശരമേറ്റ് നടന്‍ അലന്‍സിയറും; ഷൂട്ടിങ്ങിനിടെ ലൈംഗിക മുതലെടുപ്പിന് ശ്രമിച്ചെന്ന വെളിപ്പെടുത്തലുമായി യുവനടി. രക്ഷപ്പെട്ടത് സംവിധായകന്‍ ഇടപെട്ടതിനാലെന്നും നടി വെളിപ്പെടുത്തി. സാമൂഹ്യ മാധ്യമത്തിലൂടെ പേര് വെളിപ്പെടുത്താതെ നടി വിവരം പുറത്തുവിട്ടത്.

തന്റെ നാലാമത്തെ ചിത്രത്തില്‍ വര്‍ക്ക് ചെയ്യുന്ന സമയത്താണ് അലന്‍സിയറില്‍ നിന്നും മോശം അനുഭവം ഉണ്ടായതെന്ന് നടി പറയുന്നു. നേരിട്ട് പരിചയപ്പെടുന്നത് വരെ ഞാന്‍ വളരെയധികം ബഹുമാനിക്കുന്ന വ്യക്തിയായിരുന്നു അലന്‍സിയര്‍. ഒരിക്കല്‍ ഭക്ഷണം കഴിക്കാന്‍ ഒരുമിച്ചിരിക്കുമ്പോഴായിരുന്നു ആദ്യ അനുഭവമുണ്ടായത്. അന്ന് ഒരു മനുഷ്യനേക്കാള്‍ വലുതാണ് ഒരു നടനെന്നൊക്കെയുള്ള ഡയലോഗുകള്‍ അലന്‍സിയര്‍ പറയുമ്പോഴൊക്കെ അയാളുടെ കണ്ണുകള്‍ എന്റെ നെഞ്ചത്തായിരുന്നു.

അതോടെ അദ്ദേഹത്തിന് അടുത്ത് നില്‍ക്കുന്നത് സേഫ് അല്ലായെന്ന് ബോധ്യമായി. അയാളുടെ കണ്ണുകള്‍ പലപ്പോഴും എന്റെ പിന്നാലെ ഉണ്ടായിരുന്നു. സ്ത്രീകളുടെ ശരീരത്തെ വളരെ വള്‍ഗറായി ചിത്രീകരിക്കുന്നതില്‍ അയാള്‍ക്ക് ഒട്ടും മടിയുണ്ടായിരുന്നില്ല.

ആര്‍ത്തവ ദിവസം ക്ഷീണം കാരണം കുറച്ച് നേരത്തെ ബ്രേക്ക് എടുത്ത് റൂമില്‍ പോയി. റൂമിലെത്തി വിശ്രമിക്കുന്നതിനിടെ ഡോറില്‍ ആരോ മുട്ടി. കീ ഹോളിലൂടെ നോക്കിയപ്പോള്‍ അലന്‍സിയര്‍ ആണെന്ന് കണ്ടതും ഷോക്കായി. ഉടന്‍ തന്നെ സംവിധായകനെ വിളിച്ച് കാര്യം പറഞ്ഞു. പേടിക്കണ്ടെന്നും ഒരാളെ പറഞ്ഞ് വിടാമെന്നും അദ്ദേഹം പറഞ്ഞു.

അലന്‍സിയര്‍ ഡോറില്‍ മുട്ടിക്കൊണ്ടേയിരുന്നു. ഒടുവില്‍ ഡോര്‍ തുറന്നു. ഉടന്‍ അകത്തേക്ക് ചാടിക്കയറി ഡോറ് ലോക്ക് ചെയ്തു. അയാള്‍ നന്നായി മദ്യപിച്ചിട്ടുണ്ടായിരുന്നു. എന്റെ അടുത്തേക്ക് വരുന്നതിനിടെ അസിസ്റ്റന്റ് ഡയറക്ടര്‍ വന്നു. അടുത്ത ഷോട്ട് അലന്‍സിയറുടെ ആണെന്ന് പറഞ്ഞ് അയാള്‍ അദ്ദേഹത്തെ വിളിച്ച് കൊണ്ട് പോയി.

അടുത്ത ദിവസം രാവിലെ എന്റെ റൂമിന്റെ വാതിലില്‍ വീണ്ടും അയാള്‍ മുട്ടി. അന്ന് എന്റെ കൂടി എന്റെ ഒരു പെണ്‍സഹപ്രവര്‍ത്തക കൂടി ഉണ്ടായിരുന്നു. ഡോറ് ബെല്‍ കേട്ടപ്പോള്‍ അവള്‍ പോയി തുറന്നു. അലന്‍സിയര്‍ ആയിരുന്നു പുറത്ത്. അവര്‍ തമ്മില്‍ കുറച്ച് നേരം സംസാരിച്ചു. പക്ഷേ, തിരിച്ച് ഡോര്‍ ലോക്ക് ചെയ്യാന്‍ അവള്‍ മറന്നു. കുളിക്കാനെന്ന് പറഞ്ഞ് അവള്‍ ബാത്ത്‌റൂമില്‍ കയറി.

എന്നെ ഞെട്ടിച്ച് കൊണ്ട് അയാള്‍ അകത്തേക്ക് കയറി വന്നു. ഞാന്‍ ചാടി എഴുന്നേല്‍ക്കാന്‍ നോക്കി. ‘കുറച്ച് നേരം കൂടി കിടക്കൂ’ എന്ന് പറഞ്ഞ് അയാളെന്റെ കൈയ്യില്‍ പിടിച്ച് വലിച്ചു. എന്റെ ബഹളം കേട്ട് കൂട്ടുകാരി എന്താ പ്രശ്‌നം എന്ന് വിളിച്ച് ചോദിച്ചു. അതോടെ അയാള്‍ പുറത്തേക്കിറങ്ങിപ്പോയി. പിന്നീട് അവളോട് കാര്യങ്ങളെല്ലാം പറഞ്ഞപ്പോള്‍ അവളും ഞെട്ടി,’ നടി പറയുന്നു.

ഇതുപോലെ ഒരുപാട് പേര്‍ക്ക് അലന്‍സിയറുടെ ശരിക്കുള്ള മുഖം അറിയാം. അയാളെ കുറിച്ച് ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ടെന്നും അറിയാം. പതുക്കെ അവര്‍ അത് പറയുമായിരിക്കുമെന്നും നടി ഇന്ത്യ പ്രൊട്ടസ്റ്റ് എന്ന സൈറ്റില്‍ എഴുതിയ ലേഖനത്തില്‍ വ്യക്തമാക്കി.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.