1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 25, 2018

സ്വന്തം ലേഖകന്‍: ബ്രിട്ടനില്‍ 23 മാസം പ്രായമുള്ള ആല്‍ഫിയുടെ ജീവനു വേണ്ടിയുള്ള അപേക്ഷ കോടതി തള്ളി; മാതാപിതാക്കള്‍ക്ക് പിന്തുണയുമായി മാര്‍പാപ്പയും. വെന്റിലേറ്ററിന്റെ സഹായത്തോടെ ആല്‍ഫിയുടെ നിലനിര്‍ത്തണമെന്ന മാതാപിതാക്കളുടെ അപേക്ഷയാണ് ഹൈക്കോടതി തള്ളിയത്. ഇതോടെ ഒരു വര്‍ഷമായി ലിവര്‍പൂളിലെ ആല്‍ഡര്‍ഹേ ചില്‍ഡ്രന്‍സ് ആശുപത്രിയില്‍ അബോധാവസ്ഥയില്‍ കഴിഞ്ഞുവന്ന 23 മാസം പ്രായമുള്ള ആല്‍ഫി ഇവാന്‍സ് മരണത്തിലേക്കു കൂടുതല്‍ അടുത്തു.

വെന്റിലേറ്റര്‍ നീക്കിയെങ്കിലും ആറു മണിക്കൂറോളം കുഞ്ഞ് ആല്‍ഫി സ്വയം ശ്വസിച്ചെന്നും പിന്നീടു ഡോക്ടര്‍മാര്‍ ഓക്‌സിജന്‍ നല്‍കിത്തുടങ്ങിയെന്നും പിതാവ് ടോം ഇവാന്‍സ് പറഞ്ഞു. ജീവന്‍രക്ഷാ ഉപകരണങ്ങള്‍ ഒഴിവാക്കിയിട്ടും കുഞ്ഞുജീവന്‍ നിലനിര്‍ത്തിയെന്നും ചികില്‍സാ സഹായം തുടരണമെന്നുമുള്ള മാതാപിതാക്കളുടെ പുതിയ ഹര്‍ജി അടിയന്തരമായി പരിഗണിക്കാന്‍ ഹൈക്കോടതി തീരുമാനിക്കുകയായിരുന്നു. ആല്‍ഫിയുടെ ജീവന്‍ നിലനിര്‍ത്തണമെന്നു കഴിഞ്ഞയാഴ്ച ഫ്രാന്‍സിസ് മാര്‍പാപ്പയും ആവശ്യപ്പെട്ടിരുന്നു.

തലച്ചോറിലെ നാഡീഞരമ്പുകള്‍ നാള്‍ക്കുനാള്‍ ക്ഷയിക്കുന്ന അപൂര്‍വരോഗമാണ് ആല്‍ഫിക്ക്. ചികില്‍സകൊണ്ടു ഫലമില്ലെന്നും വെന്റിലേറ്റര്‍ ഒഴിവാക്കി സ്വാഭാവികമരണം അനുവദിക്കണമെന്നുമാണു ഡോക്ടര്‍മാരുടെ നിലപാട്. എന്നാല്‍, ആല്‍ഫിയെ റോമിലെ ആശുപത്രിയില്‍ എത്തിച്ചു ചികില്‍സിക്കണമെന്നാണു മാതാപിതാക്കളായ ടോമിന്റെയും കേറ്റ് ജയിംസിന്റെയും ആവശ്യം. ഈ ആവശ്യം ഉന്നയിച്ച് അവര്‍ കോടതിയെ സമീപിച്ചെങ്കിലും ഡോക്ടര്‍മാരുടെ നിലപാട് അംഗീകരിക്കുകയായിരുന്നു കോടതി.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.