1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 28, 2015

2002 ലെ ഗുജറാത്ത് കലാപകാലത്ത് മൂന്നു ബ്രിട്ടീഷുകാരുള്‍പ്പടെ നാലു പേരെ കാറിനുള്ളിലിട്ട് ചുട്ടു കൊന്ന കേസിലെ പ്രതികളെ കോടതി കുറ്റവിമുക്തരാക്കി. ഹിമ്മത്‌നഗര്‍ വിചാരണ കോടതി ജഡ്ജി ഐസി ഷായാണ് പ്രതികളെ തെളിവില്ലെന്ന് കണ്ട് വിട്ടയച്ചത്.

2002 ഫെബ്രുവരി 28 നാണ് ഇന്ത്യക്കാരനായ ഇമ്രാന്‍ ദാവൂദും അദ്ദേഹത്തിന്റെ ബ്രിട്ടീഷ് പൗരത്വമുള്ള മൂന്ന് അമ്മാവന്മാരും ഒപ്പം അവര്‍ സഞ്ചരിച്ചിരുന്ന കാറിന്റെ ഡ്രൈവറും പ്രാണ്‍ജിത് എന്ന സ്ഥലത്തു വച്ച് കാറിനുള്ളില്‍ ജീവനോടെ ചുട്ടെരിക്കപ്പെട്ടത്.

ഗോധ്‌രയില്‍ തീവണ്ടി അഗ്‌നിക്കിരയായതിന്റെ പിറ്റേ ദിവസമായിരുന്നു സംഭവം. രണ്ടു പേര്‍ സംഭവ സ്ഥലത്തു തന്നെ മരിച്ചു. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച രണ്ടുപേരെ ഓടിച്ചിട്ടു പിടിച്ച് തീയിലേക്ക് എറിയുകയായിരുന്നു. ഇമ്രാന്‍ മാത്രം പോലീസിന്റെ സഹായത്തോടെ രക്ഷപ്പെട്ടു.

സുപ്രീം കോടതി നിയമിച്ച പ്രത്യേക അന്വേഷണ സംഘമാണ് സംഭവത്തില്‍ അന്വേഷണം നടത്തിയത്. സംഘം പ്രാണ്‍ജിത് സ്വദേശികളായ ആറു പേരെ കുറ്റക്കാരെന്ന് കണ്ടെത്തുകയും ചെയ്തു.

എന്നാല്‍ കുറ്റാരോപിതര്‍ക്കെതിരെ ആവശ്യമായ തെളിവുകള്‍ നിരത്താന്‍ വാദിഭാഗത്തിന് കഴിഞ്ഞില്ലെന്ന് വിചാരണ കോടതി നിരീക്ഷിച്ചു.

നേരത്തെ ബ്രിട്ടീഷ് പൗരന്മാരുടെ കൊലപാതകത്തെ തുടര്‍ന്ന് ഗുജറാത്ത് സര്‍ക്കാരുമായുള്ള എല്ലാ കൊടുക്കല്‍ വാങ്ങലുകളും ബ്രിട്ടന്‍ മരവിപ്പിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.