1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 23, 2017

അലക്‌സ് വര്‍ഗീസ്: ഡെര്‍ബി ചലഞ്ചേഴ്‌സ് സ്‌പോര്‍ട്‌സ് ക്ലബ് സംഘടിപ്പിക്കുന്ന അഞ്ചാമത് ഓള്‍ യുകെ ഡബിള്‍സ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് നവംബര്‍ 12ന് ഡെര്‍ബി ഇറ്റ് വാള്‍ ലിഷര്‍ സെന്ററില്‍ വെച്ച് നടത്തുന്നതാണ്. ക്ലബ്ബിന്റെ അഞ്ചാമത് ടൂര്‍ണമെന്റ് അതിവിപുലമായ രീതിയില്‍ നടത്തുവാനുള്ള എല്ലാ ഒരുക്കങ്ങളും നടത്തിവരുന്നതായി ഭാരവാഹികള്‍ അറിയിച്ചു. ആവേശം നിറഞ്ഞ മറ്റ് നാല് ടൂര്‍ണമെന്റുകളും വമ്പിച്ച ജനശ്രദ്ധ പിടിച്ചുപറ്റി എന്നതുകൊണ്ട് ഏറെ ആവേശത്തിലാണ് അംഗങ്ങള്‍. തീ പാറും പോരാട്ടം കാഴ്ചവെയ്ക്കുവാന്‍ ടീമുകള്‍ ഒരുങ്ങുകയാണ്.

യുകെയുടെ പല ഭാഗത്തു നിന്നും വളരെ എളുപ്പത്തില്‍ എത്തിച്ചേരാവുന്ന ഡെര്‍ബി ഇറ്റ് വാള്‍ ലിഷര്‍ സെന്ററില്‍ വെച്ച് നടത്തപ്പെടുന്നതിനാല്‍ ഏവര്‍ക്കും യാത്ര എളുപ്പമാക്കും എന്ന പ്രത്യേകത കായികപ്രേമികളെ ടൂര്‍ണമെന്റില്‍ എത്തിക്കും എന്ന കാര്യത്തിന് സംശയം ഇല്ല. രാവിലെ 11.30 മുതല്‍ വൈകുന്നേരം 5 മണി വരെയാണ് ടൂര്‍ണമെന്റ് നടത്തപ്പെടുന്നത്. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 42 ടീമുകള്‍ക്കാണ് മെന്‍സ് ക്യാറ്റഗറിയില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുന്നത്. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 16 ടീമുകള്‍ക്കാണ് ലേഡീസ് ക്യാറ്റഗറിയില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുന്നത്.

ഒന്ന് മുതല്‍ നാല് സ്ഥാനം വരെ കരസ്ഥമാക്കുന്ന ടീമുകള്‍ക്ക് ഡെര്‍ബി മേയര്‍ കൗണ്‍സിലര്‍ ലിന്‍ഡ വിന്ററും കൗണ്‍സിലര്‍ ജോ നൈറ്റയും ക്യാഷ് അവാര്‍ഡും ട്രോഫിയും സമ്മാനിക്കും. ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന മെന്‍സ് ടീമിന് 200 പൗണ്ടും, രണ്ടാം സ്ഥാനം കരസ്ഥമാക്കുന്ന ടീമിന് 125 പൗണ്ടും, മൂന്നാം സ്ഥാനം കരസ്ഥമാക്കുന്ന ടീമിന് 100 പൗണ്ടും, നാലാം സ്ഥാനം കരസ്ഥമാക്കുന്ന ടീമിന് 75 പൗണ്ടും നല്‍കപ്പെടും. കൂടാതെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിക്കുന്ന മറ്റ് നാല് ടീമുകള്‍ക്ക് 50 പൗണ്ട് വീതം സമ്മാനിക്കും.
ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന ലേഡീസ് ടീമിന് 100 പൗണ്ടും, രണ്ടാം സ്ഥാനം കരസ്ഥമാക്കുന്ന ടീമിന് 75 പൗണ്ടും, മൂന്നാം സ്ഥാനം കരസ്ഥമാക്കുന്ന ടീമിന് 50 പൗണ്ടും, നാലാം സ്ഥാനം കരസ്ഥമാക്കുന്ന ടീമിന് 30 പൗണ്ടും സമ്മാനിക്കും.

25 പൗണ്ടായിരിക്കും മെന്‍സ് കാറ്റഗറി ടീമിന്റെ രജിസ്‌ട്രേഷന്‍ ഫീസ്.
20 പൗണ്ടായിരിക്കും ലേഡീസ് കാറ്റഗറി ടീമിന്റെ രജിസ്‌ട്രേഷന്‍ ഫീസ്.

പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ രജിസ്‌ട്രേഷനും, കൂടുതല്‍ വിവരങ്ങള്‍ക്കുമായി താഴെ പറയുന്ന നമ്പറില്‍ ബന്ധപെടുക:

മില്‍ട്ടണ്‍ അലോഷ്യസ്
ഡെര്‍ബി 07878510536

ടൂര്‍ണമെന്റ് നടക്കുന്ന കളിക്കളത്തിന്റെ വിലാസം:

DERBY ETWALL LEISURE CENTRE,
HILTON ROAD ,ETWALL, DERBY,
DE65 6HZ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.