1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 14, 2018

സ്വന്തം ലേഖകന്‍: സ്വഭാവദൂഷ്യമെന്ന് ആരോപണം; ഫ്‌ലിപ്പ്കാര്‍ട്ട് സ്ഥാപകന്‍ ബിന്നി ബന്‍സാല്‍ രാജി വെച്ചു. സ്വഭാവദൂഷ്യത്തിന് അന്വേഷണം നേരിടുന്ന സാഹചര്യത്തിലാണ് പ്രമുഖ ഇ കൊമേഴ്‌സ് സ്ഥാപനമായ ഫ്‌ളിപ്പ്കാര്‍ട്ട് സ്ഥാപകരിലൊരാളായ ബിന്നി ബിന്‍സാലിന്റെ രാജി. ഫ്‌ളിപ്പ്കാര്‍ട്ട് അധികൃതര്‍ വാര്‍ത്ത കുറിപ്പിലാണ് ഇക്കാര്യം പുറത്തുവിട്ടത്. ബിന്നി ബന്‍സാലും സച്ചിന്‍ ബന്‍സാലും സ്ഥാപിച്ച ഫ്‌ളിപ്പ്കാര്‍ട്ട് ഈ വര്‍ഷം ആദ്യം അമേരിക്കന്‍ ഭീമന്‍മാരായ വാള്‍മാര്‍ട്ട് ഏറ്റെടുത്തിരുന്നു.

വളരെ ഗുരുതരമായ ആരോപണമാണ് നേരിട്ടിരുന്നതെങ്കിലും ആരോപണങ്ങള്‍ ബിന്നി നിഷേധിക്കുകയായിരുന്നു. അന്വേഷണം നടത്തിയ സമിതിക്ക് ഇവ സ്ഥിരീകരിക്കുന്ന തെളിവുകള്‍ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ലെന്നും കമ്പനി വ്യക്തമാക്കി. ബിന്നിയുടെ രാജി സ്വീകരിക്കുന്നതായും കമ്പനിയുടെ വാര്‍ത്താ കുറിപ്പില്‍ പറയുന്നു. എന്നാല്‍ ബിന്നിക്കെതിരായ ആരോപണത്തിന്റെ വിശദാംശങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല.

ഫ്‌ളിപ്പ്കാര്‍ട്ട് സി.ഇ.ഒ ആയി കല്യാണ്‍ കൃഷ്ണമൂര്‍ത്തി തുടരും. ഫ്‌ളിപ്പ്കാര്‍ട്ടിന് കീഴിലുള്ള ജബോങ്, മിന്ത്ര എന്നീ സ്ഥാപനങ്ങളുടെ സി.ഇ.ഒ ആയി അനന്ത് നാരായണും തുടരും. ഫോണ്‍ പെ സി.ഇ.ഒ ആയി സമീര്‍ നിഗവും തുടരുമെന്നും കമ്പനി അറിയിച്ചു. ബിന്നി ബന്‍സാലും സച്ചിന്‍ ബന്‍സാലും ചേര്‍ന്ന് സ്ഥാപിച്ച ഫ്‌ളിപ്പ്കാര്‍ട്ട് വാള്‍മാര്‍ട്ട് ഏറ്റെടുത്ത ഉടനെ കമ്പനിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് സച്ചിന്‍ ബന്‍സാല്‍ രാജിവെച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.