TEL.07906415736

1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LiteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 20, 2015

സ്വന്തം ലേഖകന്‍: വെറും രക്ത പരിശോധനയിലൂടെ അല്‍ഷിമേഴ്‌സ് രോഗത്തെ നേരത്തെ തന്നെ തിരിച്ചറിയാന്‍ സാധിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. അല്‍ഷിമേഴ്‌സ് രോഗം തുടക്കത്തില്‍ തന്നെ കണ്ടുപിടിക്കുകയാണെങ്കില്‍ വലിയ രോഗത്തില്‍ നിന്നും നിങ്ങള്‍ക്ക് രക്ഷപ്പെടാം.

അല്‍ഷിമേഴ്‌സിനു ഇതുവരെ മരുന്നുകളൊന്നും കണ്ടെത്താനായിട്ടില്ല. അല്‍ഷിമേഴ്‌സ് രോഗ ലക്ഷണം തുടക്കത്തില്‍ തന്നെ കണ്ടെത്താനായാല്‍ ചികിത്സയിലൂടെ ഭേദമാക്കാന്‍ സാധിക്കും. എന്നാല്‍, തുടക്കത്തില്‍ തന്നെ രോഗം കണ്ടുപിടിക്കുക എന്നത് പ്രയാസകരമായിരുന്നു. എന്നാല്‍, ഇനി ആ പേടി വേണ്ട. നിങ്ങളുടെ രക്തം പരിശോധിച്ച് കണ്ടുപിടിക്കാമെന്നാണ് ഗവേഷകര്‍ പറയുന്നത്.

പ്രായമായവരിലാണ് അല്‍ഷിമേഴ്‌സ് കൂടുതലും കണ്ടുവരുന്നത്. എന്നാല്‍, ഇപ്പോള്‍ 40 വയസിനു മുകളിലുള്ളവര്‍ക്കും അല്‍ഷിമേഴ്‌സ് രോഗം പിടിപ്പെടുന്നുണ്ട്. തലച്ചോറിനുണ്ടാകുന്ന പ്രശ്‌നങ്ങളാണ് പ്രധാന കാരണമായി പറയുന്നത്. റോവന്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലൂടെയാണ് പുതിയ കണ്ടുപിടിത്തം ഉണ്ടായത്. അല്‍ഷിമേഴ്‌സ് രോഗം കണ്ടുപിടിക്കാന്‍ ഇവര്‍ പുതിയ രീതിയിലുള്ള ടെസ്റ്റ് വികസിപ്പിച്ചെടുത്തു.

പഠനത്തിന് വിധേയരാക്കിയവരുടെ രക്തത്തില്‍ നടത്തിയ പരിശോധനയിലൂടെയാണ് ഗവേഷകര്‍ ഈ നിഗമനത്തില്‍ എത്തിച്ചേര്‍ന്നത്. ഈ രക്ത പരിശോധനയിലൂടെ അല്‍ഷിമേഴ്‌സിന്റെ തുടക്കം കണ്ടെത്താനാകുമെന്നും ഗവേഷകര്‍ പറയുന്നു.

രോഗ ലക്ഷണം കണ്ടുപിടിക്കുകയും, പിന്നീടുള്ള ജീവിത രീതികള്‍ മാറ്റുകയും ചെയ്യുന്നതിലൂടെ അല്‍ഷിമേഴ്‌സിനെ തടയാമെന്നാണ് കരുതുന്നത്. ഈ രക്ത പരിശോധനയിലൂടെ പാര്‍ക്കിന്‍സണ്‍സ്, ബ്രെസ്റ്റ് ക്യാന്‍സര്‍, സ്‌ക്ലിറോസിസ് എന്നീ രോഗ ലക്ഷണങ്ങളും കണ്ടുപിടിക്കാമെന്ന് ഗവേഷകര്‍ വ്യക്തമാക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.

വിയര്‍പ്പില്‍ നിന്ന് പ്രമേഹത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്ന സാങ്കേതിക വിദ്യയുമായി ഗ്ലാസ്‌ഗോ സര്‍വകലാശാലയിലെ ഇന്ത്യന്‍ വംശജനും സംഘവും
വിയര്‍പ്പില്‍ നിന്ന് പ്രമേഹത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്ന സാങ്കേതിക വിദ്യയുമായി ഗ്ലാസ്‌ഗോ സര്‍വകലാശാലയിലെ ഇന്ത്യന്‍ വംശജനും സംഘവും
പാലും പഴവും ഒഴിവാക്കേണ്ടത് എപ്പോള്‍! കൂട്ടിക്കലര്‍ത്തി കഴിക്കരുതാത്ത ഭക്ഷണവും മരുന്നുകളും
പാലും പഴവും ഒഴിവാക്കേണ്ടത് എപ്പോള്‍! കൂട്ടിക്കലര്‍ത്തി കഴിക്കരുതാത്ത ഭക്ഷണവും മരുന്നുകളും
നന്നായി പുസ്തകം വായിച്ചാല്‍ രണ്ടു വര്‍ഷം കൂടുതല്‍ ജീവിക്കാമെന്ന് പഠനം
നന്നായി പുസ്തകം വായിച്ചാല്‍ രണ്ടു വര്‍ഷം കൂടുതല്‍ ജീവിക്കാമെന്ന് പഠനം
ലൈംഗികതയെക്കുറിച്ച് ഇന്ത്യയിലെ കൗമാരക്കാര്‍ എന്തു ചിന്തിക്കുന്നു? കൗതുകമുണര്‍ത്തുന്ന സര്‍വേ ഫലം
ലൈംഗികതയെക്കുറിച്ച് ഇന്ത്യയിലെ കൗമാരക്കാര്‍ എന്തു ചിന്തിക്കുന്നു? കൗതുകമുണര്‍ത്തുന്ന സര്‍വേ ഫലം
കടുത്ത ഹൃദ്രോഗികള്‍ക്ക് വെയില്‍ കൊള്ളുന്നത് ഗുണകരമെന്ന് പഠനം
കടുത്ത ഹൃദ്രോഗികള്‍ക്ക് വെയില്‍ കൊള്ളുന്നത് ഗുണകരമെന്ന് പഠനം
ചെവിയിലെ അണുബാധ കണ്ടെത്തി രക്ഷകനാകാന്‍ ഇനി സ്മാര്‍ട്ട് ഫോണ്‍
ചെവിയിലെ അണുബാധ കണ്ടെത്തി രക്ഷകനാകാന്‍ ഇനി സ്മാര്‍ട്ട് ഫോണ്‍
വയാഗ്രയുടെ ഉപയോഗം യുവാക്കളില്‍ കാന്‍സറിനു കാരണമാകുന്നതായി പഠനം
വയാഗ്രയുടെ ഉപയോഗം യുവാക്കളില്‍ കാന്‍സറിനു കാരണമാകുന്നതായി പഠനം
യുഎഇയില്‍ 20 ശതമാനം പേര്‍ പ്രമേഹ ബാധിതരെന്ന് ആരോഗ്യ മന്ത്രാലയം, ബോധവല്‍ക്കരണം ശക്തമാക്കാന്‍ തീരുമാനം
യുഎഇയില്‍ 20 ശതമാനം പേര്‍ പ്രമേഹ ബാധിതരെന്ന് ആരോഗ്യ മന്ത്രാലയം, ബോധവല്‍ക്കരണം ശക്തമാക്കാന്‍ തീരുമാനം
അല്‍ഷിമേഴ്‌സിനെ പേടിയാണോ, ദിവസേന ഒന്നോ രണ്ടോ പെഗ് മദ്യം കഴിച്ചാല്‍ മറവിരോഗത്തില്‍ നിന്ന് രക്ഷപ്പെടാമെന്ന് പഠനം
അല്‍ഷിമേഴ്‌സിനെ പേടിയാണോ, ദിവസേന ഒന്നോ രണ്ടോ പെഗ് മദ്യം കഴിച്ചാല്‍ മറവിരോഗത്തില്‍ നിന്ന് രക്ഷപ്പെടാമെന്ന് പഠനം
More Stories..