TEL.07906415736

1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LiteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 12, 2015

സ്വന്തം ലേഖകന്‍: അല്‍ഷിമേഴ്‌സിനെ പേടിയാണോ, ദിവസേന ഒന്നോ രണ്ടോ പെഗ് മദ്യം കഴിച്ചാല്‍ മറവിരോഗത്തില്‍ നിന്ന് രക്ഷപ്പെടാമെന്ന് പഠനം. ചെറിയ തോതില്‍ ആല്‍ക്കഹോള്‍ ശരീരത്തിലെത്തുന്നത് പല ഗുണങ്ങളും ഉണ്ടാക്കുമെന്ന് പഠനങ്ങള്‍ നേരത്തെ തെളിയിച്ചതാണ്. ഒന്നോ, രണ്ടോ പെഗ്ഗ് അടിച്ചാല്‍ അല്‍ഷിമേഴ്‌സ് രോഗത്തില്‍ നിന്ന് രക്ഷപ്പെടാം എന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്.

അല്‍പം ആല്‍ക്കഹോള്‍ ദിവസവും ശരീരത്തില്‍ എത്തുന്നത് അല്‍ഷിമേഴ്‌സ് മൂലമുള്ള പെട്ടെന്നുള്ള മരണത്തില്‍ നിന്നും രക്ഷപ്പെടാമെന്നാണ് പറയുന്നത്. സ്ഥിരവും നിയന്ത്രിതവുമായ ഉപയോഗം തലച്ചോറിന് ഉപകാരപ്രദമാണ്. ഡിമെന്‍ഷ്യ, ഞരമ്പ് സംബന്ധമായ തകരാറുകള്‍, അല്‍ഷിമേഴ്‌സ് എന്നിവയ്ക്കുള്ള സാധ്യത ഒരു പരിധി വരെ കുറയ്ക്കാനും ഇതു കൊണ്ട് സാധിക്കുമെന്നാണ് ഗവേഷകര്‍ വ്യക്തമാക്കുന്നത്.

ഹൃദയാരോഗ്യത്തിനും സ്‌ട്രോക്ക് പോലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനം ഒരു പരിധിവരെ ആല്‍ക്കഹോള്‍ ഉപകരിക്കുമെന്നാണ് പറയുന്നത്. എന്നാല്‍, ആല്‍ക്കഹോള്‍ തലച്ചോറിലെ കോശങ്ങള്‍ക്ക് തകരാറുണ്ടാക്കുമെന്നാണ് ഇതുവരെ എല്ലാവരും വിശ്വസിച്ചിരുന്നത്. തലച്ചോറിലെ കോശങ്ങള്‍ നശിക്കുന്നതുമൂലം ഡിമെന്‍ഷ്യ പോലുള്ള രോഗങ്ങള്‍ ഉണ്ടാകുമെന്നുമാണ് ഇതുവരെ അറിയപ്പെട്ടിരുന്നത്.

അതേസമയം, പുതിയ പഠനങ്ങള്‍ നേരെ വിപരീതമായ കാര്യങ്ങളാണ് പുറത്തു കൊണ്ടുവന്നിരിക്കുന്നത്. ഗവേഷക സംഘം 330 അല്‍ഷിമേഴ്‌സ്, ഡിമെന്‍ഷ്യ രോഗികള്‍ക്കിടയില്‍ പഠനം നടത്തിയതിനുശേഷമാണ് റിപ്പോര്‍ട്ട് പുറത്തു വിട്ടത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.

വിയര്‍പ്പില്‍ നിന്ന് പ്രമേഹത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്ന സാങ്കേതിക വിദ്യയുമായി ഗ്ലാസ്‌ഗോ സര്‍വകലാശാലയിലെ ഇന്ത്യന്‍ വംശജനും സംഘവും
വിയര്‍പ്പില്‍ നിന്ന് പ്രമേഹത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്ന സാങ്കേതിക വിദ്യയുമായി ഗ്ലാസ്‌ഗോ സര്‍വകലാശാലയിലെ ഇന്ത്യന്‍ വംശജനും സംഘവും
പാലും പഴവും ഒഴിവാക്കേണ്ടത് എപ്പോള്‍! കൂട്ടിക്കലര്‍ത്തി കഴിക്കരുതാത്ത ഭക്ഷണവും മരുന്നുകളും
പാലും പഴവും ഒഴിവാക്കേണ്ടത് എപ്പോള്‍! കൂട്ടിക്കലര്‍ത്തി കഴിക്കരുതാത്ത ഭക്ഷണവും മരുന്നുകളും
നന്നായി പുസ്തകം വായിച്ചാല്‍ രണ്ടു വര്‍ഷം കൂടുതല്‍ ജീവിക്കാമെന്ന് പഠനം
നന്നായി പുസ്തകം വായിച്ചാല്‍ രണ്ടു വര്‍ഷം കൂടുതല്‍ ജീവിക്കാമെന്ന് പഠനം
ലൈംഗികതയെക്കുറിച്ച് ഇന്ത്യയിലെ കൗമാരക്കാര്‍ എന്തു ചിന്തിക്കുന്നു? കൗതുകമുണര്‍ത്തുന്ന സര്‍വേ ഫലം
ലൈംഗികതയെക്കുറിച്ച് ഇന്ത്യയിലെ കൗമാരക്കാര്‍ എന്തു ചിന്തിക്കുന്നു? കൗതുകമുണര്‍ത്തുന്ന സര്‍വേ ഫലം
കടുത്ത ഹൃദ്രോഗികള്‍ക്ക് വെയില്‍ കൊള്ളുന്നത് ഗുണകരമെന്ന് പഠനം
കടുത്ത ഹൃദ്രോഗികള്‍ക്ക് വെയില്‍ കൊള്ളുന്നത് ഗുണകരമെന്ന് പഠനം
ചെവിയിലെ അണുബാധ കണ്ടെത്തി രക്ഷകനാകാന്‍ ഇനി സ്മാര്‍ട്ട് ഫോണ്‍
ചെവിയിലെ അണുബാധ കണ്ടെത്തി രക്ഷകനാകാന്‍ ഇനി സ്മാര്‍ട്ട് ഫോണ്‍
വയാഗ്രയുടെ ഉപയോഗം യുവാക്കളില്‍ കാന്‍സറിനു കാരണമാകുന്നതായി പഠനം
വയാഗ്രയുടെ ഉപയോഗം യുവാക്കളില്‍ കാന്‍സറിനു കാരണമാകുന്നതായി പഠനം
യുഎഇയില്‍ 20 ശതമാനം പേര്‍ പ്രമേഹ ബാധിതരെന്ന് ആരോഗ്യ മന്ത്രാലയം, ബോധവല്‍ക്കരണം ശക്തമാക്കാന്‍ തീരുമാനം
യുഎഇയില്‍ 20 ശതമാനം പേര്‍ പ്രമേഹ ബാധിതരെന്ന് ആരോഗ്യ മന്ത്രാലയം, ബോധവല്‍ക്കരണം ശക്തമാക്കാന്‍ തീരുമാനം
More Stories..