1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 22, 2016

സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റിന്റെ ലൈംഗിക അതിക്രമങ്ങള്‍ക്കെതിരെ നിയമ പോരാട്ടത്തിന് പ്രമുഖ ബ്രിട്ടീഷ് അഭിഭാഷകയും സാമൂഹ്യ പ്രവര്‍ത്തകയും എഴുത്തുകാരിയുമായ അമല്‍ ക്ലൂണി. ഇസ്ലാമിക് സ്‌റ്റേറ്റിന്റെ ലൈംഗിക അടിമയായിരുന്ന നനാദിയാ മുറാദിനൊപ്പമാണ് അമല്‍ ക്ലൂണി ഭീകരര്‍ക്കെതിരെ സന്ധിയില്ലാ സമരത്തിന് ഒരുങ്ങുന്നത്.

ഐഎസ് തീവ്രവാദികള്‍ ലൈംഗിക അടിമയാക്കി മാറ്റുകയും പലതരം ചൂഷണത്തിന് വിധേയമാക്കുകയും ചെയ്ത നദിയാ മുറാദിനെ യുഎന്‍ ഗുഡ്‌വില്‍ അംബാസഡറായി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ന്മല്‍ തന്റെ തീരുമാനം പ്രഖ്യാപിച്ചത്. ഇരുവരും കഴിഞ്ഞയാഴ്ച യുഎന്‍ പ്രതിനിധി സഭയില്‍ സംസാരിക്കുകയും ചെയ്തു. ഒരേ സമയം രണ്ടു പേര്‍ ബലാത്സംഗം ചെയ്യുകയും ബോധം കെട്ടിട്ടും ലൈംഗിക പീഡനം തുടരുകയും ചെയ്ത തന്റെ ഭീകരമായ അനുഭവം മുറാദ് വിവരിച്ചിരുന്നു.

ഇത്തരത്തില്‍ സഹായത്തിനായുള്ള അപേക്ഷയും കരച്ചിലും അവഗണിക്കേണ്ടി വരുന്നത് മനുഷ്യ സ്ത്രീ എന്ന നിലയില്‍ തനിക്ക് അപമാനമാണെന്ന് അമല്‍ പ്രതികരിച്ചു. ഈ തീരുമാനം ഏറെ അപകടം പിടിച്ച ഒന്നല്ലേ എന്ന ചോദ്യത്തിന് ഇത് തന്റെ ജോലിയാണെന്നായിരുന്നു പ്രമുഖ അഭിഭാഷക കൂടിയായ അമലിന്റെ മറുപടി. ഇക്കാര്യം താന്‍ ഭര്‍ത്താവും പ്രശസ്ത ഹോളിവുഡ് താരവുമായ ജോര്‍ജ് ക്ലൂണിയുമായി ചര്‍ച്ച ചെയ്തതായും അദ്ദേഹം തനിക്ക് പൂര്‍ണ പിന്തുണ നല്‍കിയെന്നും അമല്‍ വ്യക്തമാക്കി.

അന്താരാഷ്ട്ര തലത്തില്‍ കുപ്രസിദ്ധരായ അനേകം വിവാദ നായകന്മാര്‍ക്കു വേണ്ടി വക്കാലത്ത് കൈകാര്യം ചെയ്തിട്ടുള്ള അമല്‍ ക്‌ളൂണി ലോകപ്രശസ്തയായ അഭിഭാഷകയാണ്. ലബനീസ് വംശജയായ അമല്‍ എടുത്ത കേസുകള്‍ വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ചേ, ഉക്രയിന്റെ മൂന്‍ പ്രധാനമന്ത്രി യുലിയ ടൈമോഷെങ്കോ, കനേഡിയന്‍ ഈജിപ്ഷ്യന്‍ പത്രപ്രവര്‍ത്തകന്‍ ജര്‍ണലിസ്റ്റ് മൊഹമ്മദ് ഫാഹ്മി എന്നിവരുടേതാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.