1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 16, 2018

സ്വന്തം ലേഖകന്‍: ആന്ധ്രാപ്രദേശിനു പ്രത്യേക പദവി; തെലുങ്കുദേശം പാര്‍ട്ടി (ടിഡിപി) എന്‍ഡിഎ വിട്ടു; ബിജെപിക്ക് കനത്ത തിരിച്ചടി. അമരാവതിയല്‍ ചേര്‍ന്ന പാര്‍ട്ടിയുടെ അടിയന്തര പോളിറ്റ് ബ്യൂറോയ്ക്കുശേഷമാണ് ആന്ധ്രാ മുഖ്യമന്ത്രിയും പാര്‍ട്ടി പ്രസിഡന്റുമായ ചന്ദ്രബാബു നായിഡു എന്‍ഡിഎ ബന്ധം ഉപേക്ഷിക്കുന്ന തീരുമാനം പ്രഖ്യാപിച്ചത്.

വീഡിയോ കോണ്‍ഫറന്‍സിലൂടെ ടിഡിപിയുടെ എംപിമാരുമായും ചന്ദ്രബാബു നായിഡു ചര്‍ച്ച നടത്തി. പാര്‍ലമെന്റില്‍ സ്വീകരിക്കേണ്ട നടപടികളെകുറിച്ചും എംപിമാരുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തിയതായാണ് വിവരം. കേന്ദ്രസര്‍ക്കാരിനെതിരെ വൈഎസ്ആര്‍ കോണ്‍ഗ്രസ് കൊണ്ടുവരുന്ന അവിശ്വാസ പ്രമേയത്തെ ടിഡിപി പിന്തുണയ്ക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. വൈഎസ്ആര്‍ കോണ്‍ഗ്രസ് എംപി വൈ.വി സുബ്ബ റെഡ്ഡി ആയിരിക്കും അവിശ്വാസ പ്രമേയം അവതരിപ്പിക്കുക.

16 ലോക്‌സഭാംഗങ്ങളാണു ടിഡിപിക്കുള്ളത്. രാജ്യസഭയില്‍ ആറംഗങ്ങളുണ്ട്. 2014ലാണു ടിഡിപിയും ബിജെപിയും സഖ്യത്തിലായത്. അടല്‍ ബിഹാരി വാജ്‌പേയി പ്രധാനമന്ത്രിയായിരുന്ന കാലത്തും ഇരു പാര്‍ട്ടികളും സഖ്യത്തിലായിരുന്നു. ആന്ധ്രാപ്രദേശിനു പ്രത്യേക പദവി നല്കണമെന്ന ആവശ്യം കേന്ദ്രസര്‍ക്കാര്‍ നിരാകരിച്ചതിനെത്തുടര്‍ന്ന് ടിഡിപി മന്ത്രിമാര്‍ മോദി സര്‍ക്കാരില്‍നിന്നു രാജിവച്ചിരുന്നു. കേന്ദ്രമന്ത്രിസഭയില്‍ ടിഡിപിയുടെ പ്രതിനിധികളായ അശോക് ഗജപതി റാവു, വൈ.എസ്. ചൗധരി എന്നിവരാണു രാജിവച്ചത്.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.