1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 16, 2019

സ്വന്തം ലേഖകന്‍: ജോക്കര്‍ മാല്‍വെയര്‍ സാന്നിധ്യം തിരിച്ചറിഞ്ഞ 24 ആപ്പുകളും പ്ലേ സ്റ്റോറില്‍നിന്നു നീക്കം ചെയ്ത് ഗൂഗിള്‍. സൈബര്‍ ലോകത്ത് ആശങ്കയുയര്‍ത്തുന്ന മാല്‍വെയര്‍ ആക്രമണമായി ജോക്കര്‍ മാറിയേക്കും എന്ന് ആശങ്കയുണ്ട്.

എന്നാല്‍, ഇതിനോടകം ലോകത്തെങ്ങും 4,72,000 ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ ജോക്കര്‍ മാല്‍വെയര്‍ ഡൗണ്‍ലോഡ് ചെയ്തിട്ടുള്ളതിനാല്‍ ഭീഷണിയൊഴിഞ്ഞിട്ടില്ലെന്നാണ് ടെക് വിദഗ്ധര്‍ പറയുന്നത്. ഇന്ത്യ, അമേരിക്ക, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ഓസ്ട്രിയ,ബെല്‍ജിയം, ബ്രസില്‍, ചൈന, ഈജിപ്ത്, ഫ്രാന്‍സ്, ജര്‍മനി, ഖാന, ഗ്രീസ്, ഹോണ്ടുറാസ്, ഇന്തോനേഷ്യ, അയര്‍ലന്‍ഡ്, ഇറ്റലി, കുവൈറ്റ്, മലേഷ്യ, മ്യന്‍മര്‍, നെതര്‍ലന്‍ഡ്, നോര്‍വെ, പോളണ്ട്, പോര്‍ച്ചുഗല്‍, ഖത്തര്‍, സെപ്യെിന്‍ , സ്വീഡന്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ളവരാണ് ജോക്കര്‍ ആക്രമണത്തിന് ഇരയായിരിക്കുന്നത്.

ഫോണുകളിലെത്തിയ ശേഷം ആന്‍ഡ്രോയിഡ് ആപ്പെന്ന വ്യാജേന പ്രവര്‍ത്തനം ആരംഭിച്ച് ഉപയോക്താക്കളുടെ ബാങ്ക് വിവരങ്ങള്‍, കോണ്‍ടാക്റ്റുകള്‍, വണ്‍ ടൈം പാസ്‌വേര്‍ഡുകള്‍ തുടങ്ങിയവ കൈക്കലാക്കുന്ന തരത്തിലാണ് ജോക്കര്‍ മാല്‍വേറിന്റെ പ്രവര്‍ത്തനം.

അഡ്വക്കെറ്റ് വാള്‍പേപ്പര്‍, ഏജ് ഫേസ്,അള്‍റ്റര്‍ മെസേജ്, ആന്റി വൈറസ് സെക്യൂരിറ്റി സ്‌കാന്‍, ബീച്ച് കാമറ, ബോര്‍ഡ് പിക്ചര്‍ എഡിറ്റിംഗ്, സെര്‍ട്ടെന്‍ വാള്‍ പേപ്പര്‍, ക്ലൈമറ്റ് എസ്എംഎസ്, കൊളാറ്റ് ഫേസ് സ്‌കാനര്‍, ക്യൂട്ട് കാമറ, ഡാസില്‍ വാള്‍പേപ്പര്‍, ഡിക്ലെയര്‍ മെസേജ്, ഡിസ്‌പ്ലെ കാമറ, ഗ്രേറ്റ് വിപിഎന്‍, ഹ്യൂമര്‍ കാമറ, ഇഗ്‌നൈറ്റ് ക്ലീന്‍, ലീഫ് ഫേസ് സ്‌കാനര്‍, മിനി കാമറ, പ്രിന്റ് പ്ലാന്റ് സ്‌കാന്‍, റാപിഡ് ഫേസ് സ്‌കാനര്‍, റിവാര്‍ഡ് ക്ലീന്‍, റഡി എസ്എംഎസ്, സോബി കാമറ, സ്പാര്‍ക് വാള്‍ പേപ്പര്‍ എന്നീ ആപ്പുകളാണ് നിലവില്‍ വൈറസ് ബാധിച്ചതായി സൂചനയുള്ളത്.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.