1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 28, 2015


ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആന്‍ഡ്രോയിഡ് ഫോണും ടാബും ഉപയോഗിക്കുന്നവര്‍ സുരക്ഷാ ഭീഷണി നേരിടുന്നുണ്ടെന്ന് മൊബൈല്‍ സെക്യൂരിറ്റി കമ്പനിയുടെ കണ്ടുപിടുത്തം. തുറന്നു നോക്കുക പോലും ചെയ്യാത്ത ടെക്‌സ്റ്റ് മെസേജ് കൊണ്ട് ഫോണ്‍ ഹാക്ക് ചെയ്യാമെന്നും വിവരങ്ങള്‍ ചോര്‍ത്താമെന്നുമാണ് മൊബൈല്‍ സെക്യൂരിറ്റി കമ്പനി കണ്ടെത്തിയിരിക്കുന്നത്.

സ്റ്റേജ്‌ഫ്രൈറ്റെന്നാണ് ഈ അറ്റാങിംഗ് രീതിക്ക് ഹാക്കര്‍മാര്‍ ഇട്ടിരിക്കുന്ന പേര്. ലോകത്ത് നിലവിലുള്ള 95 ശതമാനം സ്മാര്‍ട്ട്‌ഫോണുകള്‍ക്കും ഈ സുരക്ഷാ പ്രശ്‌നം ബാധകമാണ്. 950 മില്യണ്‍ ആന്‍ഡ്രോയിഡ് ഫോണ്‍ ഉപയോക്താക്കള്‍ ഇതിലൂടെ സുരക്ഷാ ഭീഷണി നേരിടുന്നുണ്ടെന്ന് മൊബൈല്‍ സെക്യൂരിറ്റി കമ്പനി റിപ്പോര്‍ട്ടില്‍ പറയുന്നു.

മൊബൈല്‍ നമ്പര്‍ മാത്രമാണ് ഈ ഹാക്കിംഗ് രീതിക്ക് വേണ്ടത്. ആരുടെ മൊബൈല്‍ വേണമെങ്കിലും ഇത്തരത്തില്‍ ഹാക്ക് ചെയ്യപ്പെടാം. ആന്‍ഡ്രോയിഡ് ഫോണില്‍ ചേര്‍ത്തിരിക്കുന്ന സുരക്ഷാ കോഡുകളെ പൊട്ടിക്കാന്‍ ശേഷിയുള്ള കോഡുകളാണ് എംഎംഎസ് രൂപത്തില്‍ ഫോണിന്റെ ഇന്‍ബോക്‌സില്‍ എത്തുക. ഫോണിലുള്ള ഫയലിലേക്കും, സ്റ്റോറേജിലേക്കും, ക്യാമറയിലേക്കും, മൈക്രോഫോണിലേക്കും ഈ ഫയല്‍ ഹാക്കര്‍മാര്‍ക്ക് ആക്‌സസ് നല്‍കും. സാധാരണ ഈ രീതിയിലുള്ള അറ്റാക്കുകള്‍ക്ക് ഫിഷിംഗ് അറ്റാക്ക് എന്നാണ് പറയാറുള്ളത്. എന്നാല്‍, സ്റ്റേജ്‌ഫ്രൈറ്റ് അതിലും നൂതനമായ അറ്റാക്കിംഗ് രീതിയാണ്.

ഫിഷിംഗില്‍ എസ്എംഎസ് തുറന്നാല്‍ മാത്രമെ കോഡുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയു. പക്ഷെ സ്റ്റേജ്‌ഫ്രൈറ്റില്‍ ഇതിന്റെ ഒന്നും ആവശ്യമില്ല. ജെല്ലി ബീന്‍ 4.1ന് മുന്‍പുള്ള എല്ലാ ആന്‍ഡ്രോയിഡ് ഒഎസും സ്‌റ്റേജ്‌ഫ്രൈറ്റിന്റെ ഭീഷണിയിലാണ്. കുറച്ചെങ്കിലും സുരക്ഷയ്ക്ക് പ്രതീക്ഷയുള്ളത് ഇതിന് ശേഷമുള്ള ഒഎസുകളില്‍ മാത്രമാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.