1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 14, 2017

സ്വന്തം ലേഖകന്‍: റോഹിംഗ്യന്‍ കൂട്ടക്കൊല, വിമര്‍ശനം ഭയന്ന് ഓങ് സാങ് സൂകി യുഎന്‍ പൊതുസമ്മേളത്തില്‍ നിന്ന് വിട്ടുനില്‍ക്കും, റോഹിംഗ്യകള്‍ക്ക് സഹായ ഹസ്തവുമായി സിഖ് കൂട്ടായ്മ ബംഗ്ലാദേശില്‍. സെപ്റ്റംബര്‍ 20ന് യു.എന്‍ പൊതുസമ്മേളനത്തില്‍ മ്യാന്‍മാര്‍ സ്റ്റേറ്റ് കൗണ്‍സലറായ ഓങ് സാങ് സൂകി പങ്കെടുക്കില്ലെന്ന് അവരുടെ കക്ഷിയായ എന്‍.എല്‍.ഡി (നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി) യാണ് വ്യക്തമാക്കിയത്. എന്നാല്‍ കാരണമെന്താണെന്ന് സൂകിയുടെ വക്താവ് വ്യക്തമാക്കിയില്ല.

റോഭിംഗ്യന്‍ വിഷയത്തില്‍ കടുത്ത വിമര്‍ശനം നേരിടുന്നതിനാലാണ് യുഎന്‍ വേദിയില്‍ നിന്നും വിട്ടുനില്‍ക്കാന്‍ സൂകി തീരുമാനിച്ചതെന്നാണ് സൂചന. റോഹിംഗ്യന്‍ കൂട്ടക്കൊലയില്‍ ഐക്യരാഷ്ട്ര സഭയടക്കം സൂകിയെ വിമര്‍ശിച്ചിരുന്നു. സൂകിയുടെ നൊബേല്‍ സമ്മാനം തിരിച്ചെടുക്കണമെന്നും ആവശ്യമുയര്‍ന്നിരുന്നു. എന്നാല്‍ അടിയന്തര കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാനുള്ളത് കൊണ്ടാണെന്നും വിമര്‍ശനങ്ങളെ ഭയന്നല്ല സൂകി പിന്‍വാങ്ങുന്നതെന്നും എന്‍.എല്‍.ഡി വക്താവ് ഓങ് ഷിന്‍ പറഞ്ഞു.

സൂകിക്ക് പകരം മ്യാന്‍മാര്‍ വൈസ്പ്രസിഡന്റ് യു. ഹെന്റി തിയോയാണ് ഐക്യരാഷ്ട്രസഭയില്‍ എത്തുകയെന്ന് ചൈനീസ് ഔദ്യോഗിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2016 സെപ്റ്റംബറില്‍ സൂകി ആദ്യമായി യു.എന്‍ ജനറല്‍ അസംബ്ലിയില്‍ സംസാരിച്ചപ്പോള്‍ റോഹിങ്ക്യ വിഷയത്തിലെ സര്‍ക്കാര്‍ നിലപാടിനെ ന്യായീകരിച്ചിരുന്നു. മൂന്നു ലക്ഷത്തിലധികം റോഹിംഗ്യന്‍ അഭയാര്‍ത്ഥികളാണ് ഭക്ഷണമോ വെള്ളമോ ഇല്ലാതെ ബംഗ്ലാദേശ് അതിര്‍ത്തി കടന്ന് പലായനം ചെയ്തതെന്നാണ് യുഎന്‍ കണക്ക്.

അതിനിടെ മ്യാന്മര്‍ സൈന്യത്തിന്റെ ക്രൂരതകളില്‍ നിന്ന് രക്ഷപ്പെട്ട് ബംഗ്ലാദേശിലെത്തുന്ന റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ക്ക് സഹായഹസ്തവുമായി സിഖ് കൂട്ടായ്മയായ ഖല്‍സ രംഗത്തെത്തി. അഭായാര്‍ത്ഥികള്‍ക്കായി ഭക്ഷണവും വെള്ളവുമായി മ്യാന്‍മാര്‍ ബംഗ്ലാദേശ് അതിര്‍ത്തിയിലുള്ള തെക്‌നാഫിലാണ് സംഘം തമ്പടിച്ചിരിക്കുന്നത്. 50,000 ത്തോളം പേര്‍ക്ക് സഹായം നല്‍കുന്നതിനുള്ള ഒരുക്കങ്ങള്‍ നടത്തിയതായി ഖല്‍സ സംഘത്തെ നയിക്കുന്ന അമര്‍പ്രീത് സിങ് പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.