1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 15, 2018

സ്വന്തം ലേഖകന്‍: ജര്‍മനിയില്‍ ചാന്‍സലറായി മെര്‍ക്കലിന് നാലാമൂഴം; പുതിയ മന്തിസഭ അധികാരമേറ്റു. ബുധനാഴ്ച രാവിലെ പാര്‍ലമെന്റിന്‍ നടന്ന ചാന്‍സലര്‍ വോട്ടെടുപ്പില്‍ സിഡിയു/സിഎസ്‌യു, എസ്പിപി എന്നീ കക്ഷികള്‍ അടങ്ങിയ ഗ്രോക്കോ മുന്നണിയിലെ 399 അംഗങ്ങളില്‍ 364 പേര്‍ മെര്‍ക്കലിന് അനുകൂലമായി വോട്ടു ചെയ്തു. 315 അംഗങ്ങള്‍ എതിര്‍ത്തു വോട്ടു ചെയ്തു. കേവല ഭൂരിപക്ഷത്തിന് 355 അംഗങ്ങളുടെ പിന്തുണയാണ് വേണ്ടിയിരുന്നത്.

ആകെ 709 അംഗങ്ങളാണ് പാര്‍ലമെന്റിലുള്ളത്. അംഗീകൃത പ്രതിപക്ഷമായ എഎഫ്ഡി 94, എഫ്ഡിപി 80, ഇടതു പാര്‍ട്ടികള്‍ 67, ഗ്രീന്‍ പാര്‍ട്ടി 69 എന്നിങ്ങനെയാണ് മറ്റു പാര്‍ട്ടികളുടെ നില. സിഡിയുവിലെ വോള്‍ഫ്ഗാംഗ് ഷൊയ്ബ്‌ളെയാണ് പാര്‍ലമെന്റ് സ്പീക്കര്‍. മെര്‍ക്കലിന്റെ നേതൃത്വത്തില്‍ ജര്‍മനിയുടെ ഇരുപത്തിമൂന്നാമത്തെ മന്ത്രിസഭ ഇന്നലെ അധികാരമേറ്റു. 16 പേരാണ് മന്ത്രിസഭയിലുള്ളത്.

പ്രതിരോധം, നിയമം, വിദ്യാഭ്യാസം, കുടുംബ ക്ഷേമം, പരിസ്ഥിതി, കൃഷി എന്നീ വകുപ്പുകള്‍ വനിതകളെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്. പുതുമുഖങ്ങള്‍ക്കു കൂടുതല്‍ പ്രാതിനിധ്യം നല്‍കിയ മന്ത്രിസഭയില്‍ അംഗങ്ങളുടെ ശരാശരി പ്രായം 52 ആണ്. 63കാരിയായ മെര്‍ക്കല്‍ ഈ ഊഴം പൂര്‍ത്തിയാക്കുകയാണെങ്കില്‍ 16 വര്‍ഷം ജര്‍മനിയെ നയിച്ച വനിത ചാന്‍സലര്‍ എന്ന അപൂര്‍വ്വ ബഹുമതിക്ക് അവര്‍ അര്‍ഹയാകും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.