1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 27, 2015

സ്വന്തം ലേഖകന്‍: ആന്‍ഗ്രി ബേര്‍ഡ്‌സ് സിനിമ വരുന്നു, തരംഗമായി ചിത്രത്തിന്റെ ട്രെയിലര്‍ എത്തി. സ്മാര്‍ട്ട്‌ഫോണുകളിലൂടെ ലോകപ്രശസ്തമായ ഗെയിമാണ് ആന്‍ഗ്രി ബേര്‍ഡ്‌സ്. ലോകമൊട്ടാകെ ആയിരക്കണക്കണക്കിന് ആരാധകരായ കളിക്കാരുള്ള കളിയാണിത്. ഗെയിം സിനിമയാക്കുന്ന ആവേശത്തിലാണ് ആരാധകര്‍. ചിത്രത്തിന്റെ ഔദ്യോഗിക ട്രെയിലറിന് യൂട്യൂബില്‍ വന്‍ വരവേല്‍പ്പാണ് ലഭിക്കുന്നത്. ആന്‍ഗ്രി ബേര്‍ഡ്‌സ് ഗെയിമിലെ കഥാപാത്രങ്ങള്‍ എല്ലാം തന്നെ ഈ കോമിക്ക് കാര്‍ട്ടൂണ്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. മെയ് 2016 ല്‍ ചിത്രം തിയറ്ററുകളിലെത്തും. ഗെയിമിന്റെ ശില്‍പ്പികളായ റാവിയോ സ്റ്റുഡിയോസ് തന്നെയാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഏതാണ്ട് 8 കോടി അമേരിക്കന്‍ ഡോളര്‍ ചെലവിട്ടാണ് ആന്‍ഗ്രി ബേര്‍ഡ്‌സ് അണിഞ്ഞൊരുങ്ങുന്നത്.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.