1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 15, 2016

സ്വന്തം ലേഖകന്‍: ഈദ് ദിനത്തില്‍ കൊന്നൊടുക്കിയത് ആയിരക്കണക്കിന് മൃഗങ്ങളെ, ധാക്കയിലെ നിരത്തുകളില്‍ ചോരപ്പുഴ. ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയുടെ തെരുവുകളില്‍ ഈദ് ദിനത്തോടനുബന്ധിച്ച് വന്‍തോതില്‍ മൃഗങ്ങളെ കൊന്നതിനെ തുടര്‍ന്നാണ് ചോരച്ചാലുകളായത്. ഈദ് ആഘോഷങ്ങള്‍ക്കിടെ മഴ പെയ്തതതാണ് സ്ഥിതി വഷളാക്കിയത്. മൃഗങ്ങളെ കൊല്ലുന്നതിനായി ധാക്കയിലെ വിവിധ പ്രദേശങ്ങളില്‍ അധികൃതര്‍ കശാപ്പുശാലകള്‍ തുറന്നിരുന്നെങ്കിലും കനത്ത മഴ തുടര്‍ന്നതിനാല്‍ കുറച്ചുപേര്‍ മാത്രമാണ് ഇത് ഉപയോഗിച്ചത്. ഈദ് ആഘോഷങ്ങള്‍ക്കായി ആട്, ചെമ്മരിയാട്, പശു എന്നീ മൃഗങ്ങളെയാണ് വന്‍തോതില്‍ കശാപ്പു ചെയ്തത്. കനത്ത മഴ പെയ്തതിനാല്‍ വാഹന പാര്‍ക്കിംഗ് സ്ഥലങ്ങള്‍, ഗരാഷുകള്‍ എന്നിവിടങ്ങളില്‍വച്ചു കൊന്ന മൃഗങ്ങളുടെ രക്തം തെരുവിലേക്ക് ഒഴുകിയതോടെയാണ് ധാക്കയുടെ തെരുവുകള്‍ ചുവന്നത്. അഴുക്കുചാല്‍ സംവിധാനങ്ങളുടെ അഭാവവും സ്ഥിതി വഷളാക്കി. നഗരത്തിലെ പരിതാപകരമായ ഡ്രെയ്‌നേജ് സംവിധാനത്തെ വിമര്‍ശിച്ചും പരിഹസിച്ചും സ്വദേശീയരും വിദേശീയരുമായ അനേകം ജനങ്ങള്‍ സമൂഹ മാധ്യമങ്ങല്‍ അതൃപ്തി രേഖപ്പെടുത്തി. താന്‍ കലാപ ശേഷമുള്ള ഭൂമിയിലൂടെ നടക്കുന്നത് പോലെ അനുഭവപ്പെട്ടെന്നും രക്തം നിറഞ്ഞ വെള്ളത്തില്‍ ശരീരാവശിഷ്ടങ്ങള്‍ ഒഴുകുകയായിരുന്നു എന്നും കലാകാരനായ അതിഷ് സാഹ അറിയിച്ചു. രക്തം കഴുകാനും മൃഗങ്ങളുടെ അവശിഷ്ടങ്ങള്‍ സംസ്‌കരിക്കാനും എളുപ്പത്തിനായി പ്രത്യക സ്ഥലങ്ങള്‍ നഗരത്തിന് വെളിയിലായി ഒരുക്കിയിരുന്നതായി അധികൃതര്‍ അറിയിച്ചു. പക്ഷെ, ഏകദേശം പത്ത് ലക്ഷത്തോളം കന്നുകാലികളെയാണ് ധാക്കയുടെ തെരുവുകളില്‍ ജനങ്ങള്‍ പെരുന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി അറുത്തത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.