1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 29, 2019

സ്വന്തം ലേഖകൻ: ഇറാഖികള്‍ ഇന്ന് സ്വന്തം ഭരണകൂടത്തിനെതിരെയുള്ള പോരാട്ടത്തിലാണ്. പൊതുജവസേവനങ്ങളിലെ സ്വജനപക്ഷപാതിത്വം, തൊഴിലില്ലായ്മ, ഇറാനികള്‍ക്ക് കൈവരുന്ന അമിത പ്രധാന്യം, അഴിമതി, വരുമാന അസമത്വം എന്നിങ്ങനെ ജീവതത്തിലെ എല്ലാ പ്രധാന കാര്യങ്ങളിലും ഇറാഖികള്‍ അസ്വസ്ഥരും അസംതൃപ്തരുമാണ്. പ്രതിഷേധക്കാരെ ശാന്തരാക്കാന്‍ ഇതുവരെ ഭരണകൂടത്തിന് കഴിഞ്ഞിട്ടില്ല. കാര്യങ്ങള്‍ സര്‍ക്കാറിന്‍റെ കൈവിടുമെന്ന മട്ടാണ്.

ബാഗ്ദാദിലെ ഒരു പ്രധാന പാലത്തിൽ പ്രതിഷേധക്കാരും പൊലീസും തമ്മിലുണ്ടായ ഏതാണ്ട് 22 തോളം പേര്‍ കൊല്ലപ്പെട്ടെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. പൊലീസിന്‍റെ വെടിവെപ്പില്‍ 180 -ഓളം പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. നിരവധി പേരുടെ നില ഗുരുതരമാണ്. ഇറാഖ് സര്‍ക്കാറിന്‍റെ കേന്ദ്രമായ ഗ്രീന്‍ സോണിലേക്ക് ട്രൈഗ്രീസ് നദി മുറിച്ച് കടക്കുന്ന മൂന്ന് പാലങ്ങളും ഇപ്പോള്‍ പ്രതിഷേധക്കാരുടെ നിയന്ത്രണത്തിലാണ്.

പാലങ്ങള്‍ പൊലീസ് നിയന്ത്രണത്തിലേക്ക് കൊണ്ട് വരുന്നതിനിടെയാണ് പ്രക്ഷോഭകരും പൊലീസും ഏറ്റുമുട്ടിയത്. ഇതിനിടെ പൊലീസ് പ്രക്ഷോഭകര്‍ക്ക് നേര്‍ക്ക് വെടിവെക്കുകയായിരുന്നു. ഇറാഖിലും ദക്ഷിണ ഇറാഖിലും രണ്ട് മാസത്തിന് മേലെയായി പ്രതിഷേധക്കാര്‍ തെരുവിലിറങ്ങാൻ തുടങ്ങിയിട്ട്. അഴിമതിയില്‍ മുങ്ങി നില്‍ക്കുന്ന സര്‍ക്കാര്‍ രാജിവച്ച് തെരഞ്ഞെടുപ്പ് നടത്തണമെന്നാതാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.