1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 30, 2015

ബ്രിട്ടണിലെ തീവ്രവാദികളുടെ ഗണ്‍ അറ്റാക്ക് പ്രതിരോധിക്കുന്നതിനായി സ്‌കോട്ട്‌ലാന്‍ഡ് യാര്‍ഡ് എസ്എഎസ് സ്‌റ്റൈല്‍ യൂണിറ്റ് രൂപീകരിക്കുന്നു. കൗണ്ടര്‍ ടെററിസം സ്‌പെഷ്യലിസ്റ്റ് ഫയര്‍ആംസ് ഓഫീസേഴ്‌സ് എന്ന പേരിലാണ് പുതിയ യൂണിറ്റ് രൂപീകരിച്ചിരിക്കുന്നത്. പുതിയ ആയുധങ്ങള്‍ പുതിയ തന്ത്രങ്ങള്‍ എന്നിവ യൂണിറ്റുകള്‍ക്ക് ലഭ്യമാക്കും.

ആക്രമണം ഉണ്ടാകുന്ന സമയത്ത് എങ്ങനെ പെട്ടെന്ന് ഇടപെടണം, ഹെലികോപ്റ്ററില്‍നിന്ന് എങ്ങനെ കയറില്‍ തൂങ്ങി ഇറങ്ങണം, തീ കത്തിക്കൊണ്ടിരിക്കുന്ന കെട്ടിടത്തിലേക്ക് എങ്ങനെ കടന്ന് രക്ഷാപ്രവര്‍തത്തനം നടത്തണം തുടങ്ങിയ പരിശീലനങ്ങള്‍ ഈ യൂണിറ്റിലെ അംഗങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്.

ടുണീഷ്യയിലുണ്ടായ വെടിവെപ്പിന്റെ പശ്ചാത്തലത്തിലാണ് ബ്രിട്ടണ്‍ പുതിയ യൂണിറ്റിന് രൂപം നല്‍കിയിരിക്കുന്നത്. 2008ലെ മുംബൈ ആക്രമണം 2013 വെസ്റ്റഗേറ്റ് ഷോപ്പിംഗ് മാള്‍ ആക്രമണം തുടങ്ങിയ സാഹചര്യങ്ങളുണ്ടായാല്‍ എങ്ങനെ പ്രതികരിക്കണമെന്ന് ഈ യൂണിറ്റിന് പരിശീലനം നല്‍കിയിട്ടുണ്ടെന്ന് ദ് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു.

നിലവിലെ സൈന്യത്തില്‍നിന്നുള്ള ആളുകളെ ഉള്‍പ്പെടുത്തി കൊണ്ടാണ് ബ്രിട്ടണ്‍ പുതിയ ഭീകരവിരുദ്ധ യൂണിറ്റിനെ രൂപീകരിച്ചിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.