1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 23, 2011


കുഞ്ഞിന്റെ ഭാവി അറിയാന്‍ നമുക്കിടയില്‍ ജാതകം നോക്കുന്ന ഒരുപാടു പേരുണ്ട്.അതുപോലെ ജനിക്കുമ്പോള്‍ തന്നെ കുഞ്ഞുങ്ങള്‍ക്ക്‌ നല്‍കുന്ന ഒരു ആരോഗ്യ പരിശോധനയിലൂടെ അവരുടെ സ്കൂള്‍ ജീവിതം എങ്ങനെയാകുമെന്ന് മനസിലാക്കാമെന്നു പഠനം! 877 ,000 സ്വീഡിഷ് കൌമാരക്കാരില്‍ ജനന സമയത്ത് കുഞ്ഞുങ്ങള്‍ക്ക്‌ നല്‍കി വരുന്ന ആരോഗ്യ പരിശോധനയുടെ റിപ്പോര്‍ട്ടായ അപ്ഗര്‍ സ്കോറും അവരുടെ സ്കൂള്‍ പരീക്ഷഫലങ്ങളും തമ്മില്‍ താരതമ്യം ചെയ്തു നടത്തിയ ഗവേഷണത്തിലാണ് ഈ കണ്ടെത്തല്‍.

പത്തിലാണ് അപ്ഗര്‍ സ്കോര്‍ കൊടുക്കുക, ഇതില്‍ എഴില്‍ കുറവായ അപ്ഗര്‍ സ്കോര്‍ ഉള്ള കുട്ടികള്‍ അവരുടെ സ്കൂള്‍ ജീവിതത്തില്‍ ബൌദ്ധികപരമായ കാര്യങ്ങളില്‍ പിന്നിലാണ് എന്നാണു ഗവേഷകരുടെ നിരീക്ഷണഫലം. ഹെയ്സന്‍ബര്‍ഗിലെ സെന്റര്‍ ഹോസ്പിറ്റലിലെ ഡോക്റ്റര്‍ ആന്ദ്രേ സ്ട്ടുവര്‍ട്ട് പറയുന്നു: ‘കുറഞ്ഞ അപ്ഗര്‍ സ്കോര്‍ മാത്രമല്ല ബൌദ്ധിക വളര്‍ച്ച കുറയാന്‍ കാരണം, അസ്ഫിക്സേഷനും മാസം തികയാതെയുള്ള പ്രസവവും മാതാവിന്റെ ലഹരി ഉപയോഗവും പകര്‍ച്ചവ്യാധികളും ഇതിനു കാരണമായേക്കാം’.

അപ്ഗര്‍ സ്കോര്‍ കുറഞ്ഞ 44 കുട്ടികളില്‍ ഒരാള്‍ക്ക്‌ മാത്രമാണ് പ്രത്യേക വിദ്യാഭ്യാസം നല്‍കേണ്ടി വരുന്നത് എന്നതിനാല്‍ അപഗര്‍ സ്കോര്‍ കുറഞ്ഞ കുട്ടികളുള്ള അമ്മമാര്‍ അസ്വസ്ഥരാകേണ്ടതില്ലയെന്നും ഗവേഷകര്‍ പറയുന്നു. അപ്ഗര്‍ സാധാരണയായ് ജനിക്കുന്ന കുഞ്ഞുങ്ങളില്‍ നടത്തിവരുന്ന പരിശോധനയാണ്, 1952 ല്‍ അമേരിക്കന്‍ ഡോക്റ്റര്‍ വിര്‍ജീനിയ അപ്ഗര്‍ ആണിത് തുടങ്ങിയത്.

കുഞ്ഞു ജനിച്ച് അഞ്ചു മിനിട്ടിനകം നടത്തുന്ന ടെസ്റ്റാണ് അപ്ഗര്‍ സ്കോര്‍.കുട്ടിയുടെ നാഡി മിടിപ്പ്.ശ്വാസഗതി,മസില്‍ ടോണ്‍ തുടങ്ങിയ കാര്യങ്ങളാണ് ഈ ടെസ്റ്റ്‌ വഴി പരിശോധിക്കുന്നത്.ആകെ സ്കോര്‍ കൊടുക്കുന്നത് പത്തില്‍ ആണ്.ഇതില്‍ എട്ടോ അതില്‍ കൂടുതലോ സ്കോര്‍ നെടുന്നവരെയാണ് മികച്ച ആരോഗ്യമുള്ളവരായി കണക്കാക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.