1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 27, 2015

സ്വന്തം ലേഖകന്‍: എപിജെ അബ്ദുള്‍ കലാം കണ്ണടച്ചപ്പോള്‍ നഷ്ടമാകുന്നത് രാജ്യത്തിനും ശാസ്ത്രത്തിനും സമര്‍പ്പിച്ച ഒരു സന്യാസ ജീവിതം. തമിഴ്‌നാട്ടിലെ രാമേശ്വരത്ത് ഒരു ഇടത്തരം മുസ്ലിം കുടുംബത്തില്‍ ജൈനലാബ്ദീന്റെയും ആയിജയമ്മയുടെയും മകനായി 1931 ഒകേ്ടാബര്‍ 15 നു ജനിച്ചു. കഷ്ടപ്പാടുകള്‍ നിറഞ്ഞതായിരുന്നു കലാമിന്റെ ബാല്യം. കക്ക പെറുക്കി വിറ്റും പത്രം വിറ്റുമൊക്കെയാണ് പഠനച്ചെലവ് കണ്ടെത്തിയത്. ഉറച്ച വിശ്വാസിയായ പിതാവ് ജൈനുലബ്ദീന്റ പ്രേരണ കലാമിനെയും കടുത്ത ഈശ്വര വിശ്വാസിയാക്കി.

ദാരിദ്ര്യത്തിനിടയിലും കലാമിനെ പഠിപ്പിച്ച് കലക്ടറാക്കണമെന്നായിരുന്നു പിതാവിന്റെ മോഹം. പൈലറ്റാവണമെന്ന് കലാമിന്റെയും ഒരിക്കല്‍ ഉറ്റസു ഹൃത്തായ ജലാലുദ്ദീനൊപ്പം തകര്‍ന്നു കിടന്ന പാമ്പന്‍പാലം കാണാന്‍ പോയ കലാം സമുദ്രത്തിന്റെയും പ്രപഞ്ചത്തിന്റെയും ശക്തി മനസ്സിലാക്കി. ചെറുപ്പം മുതലേ ആകാശത്തെ വിസ്മയകാഴ്ചകള്‍ കണ്ണിമക്കാതെ നോക്കിയിരിക്കാന്‍ തല്പരനായിരുന്നു കലാം. ശാസ്ത്രകുതികിയായ ആ ചെരുപ്പക്കാരന്‍ ഉപരിപഠനത്തിന് ചേര്‍ന്നത് ചെന്നെ ഐ. ഐ. ടി.യിലാണ്. എയറോനോട്ടിക്ക് എഞ്ചിനീയറായി പുറത്തുവന്ന കലാമിന് ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സില്‍ ജോലി കിട്ടി.

ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ചിന്റെ ഡയറക്ടര്‍ പ്രൊഫ. എം.ജി. കെ. മേനോന്‍ കലാമിന്റെ പ്രതിഭയെ കണ്ടെടുക്കുകയും ഒരു റോക്കറ്റ് എഞ്ചിനീയറാകാന്‍ പ്രേരിപ്പിക്കുകയും സമ്മര്‍ദം ചെലുത്തുകയും ചെയ്തു. അടങ്ങാത്ത അന്വേഷണ ത്വരയുമായി റോക്കറ്റുകളുടെ ലോകത്ത് അലഞ്ഞ കലാം അവിവാഹിതനായി തുടരാന്‍ തീരുമാനിച്ചത് ഒരൊറ്റ ലക്ഷ്യവുമായായിരുന്നുവെന്ന് പിന്നീട് വെളിപ്പെടുത്തിയി ട്ടുണ്ട്. ജീവിതത്തിന്റെ ഓരോ നിമിഷവും രാജ്യത്തിന്റെ മിസൈല്‍ വിപ്ലവത്തിനുവേണ്ടി മാറ്റിവെക്കുകയെന്നതായിരുന്നു ലക്ഷ്യം.

ധിഷണാശാലിയായ ഗവേഷകന്‍, എഴുത്തുകാരന്‍, കവി, തത്ത്വശാസ്ത്രജ്ഞന്‍, വായനക്കാരന്‍ , സംഗീതാസ്വാദകന്‍, എന്നിങ്ങനെ പല തലങ്ങളില്‍ വ്യാപരിച്ച ധിഷണയായിരുന്നു കലാമിന്റേത്. തീര്‍ത്തും മിതഭാഷിയായ അദ്ദേഹം ഒഴിവു സമയം കിട്ടുമ്പോഴൊക്കെ പുസ്തകങ്ങളിലേക്കും കര്‍ണാടക സംഗീതത്തിലേക്കും തിരിഞ്ഞു.

കവിതയെഴുത്തും വീണവായനയുമായിരുന്നു അദ്ദേഹത്തിന്റെ മറ്റു വിനോദങ്ങള്‍. ഉന്നതിയിലേക്കുള്ള പടവുകള്‍ ചവിട്ടിക്കയറുമ്പോഴും ഏറ്റവും ലളിതമായ ജീവിതം നയിക്കാന്‍ കലാം എന്നും ശ്രദ്ധിച്ചിരുന്നു. ഗാന്ധിയന്‍ മിസൈല്‍മാന്‍’ എന്നും അദ്ദേഹം വിശേഷിപ്പിക്കപ്പെട്ടു. അദ്ദേഹത്തിന്റെ ആത്മകഥയായ അഗ്‌നിച്ചിറകുകള്‍ ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട ആത്മകഥകളിലൊന്നാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.