1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 4, 2018

സ്വന്തം ലേഖകന്‍: ട്രില്യണ്‍ ഡോളര്‍ തിളക്കത്തില്‍ ആപ്പിള്‍; ആമസോണിനേയും മൈക്രോസോഫ്റ്റിനേയും കടത്തിവെട്ടി ഒന്നാമത്. അമേരിക്കന്‍ ഓഹരിവിപണി കുതിച്ചതോടെയാണ് ലോകത്തെ ഏറ്റവും വിപണിമൂല്യമുള്ള ലിസ്റ്റ് ചെയ്യപ്പെട്ട കമ്പനിയായി ആപ്പിള്‍ മാറിയത്. മൂന്ന് മാസത്തിനിടെയുള്ള ഏറ്റവും മികച്ച നിലയിലേക്ക് ഓഹരികള്‍ കുതിച്ചെത്തുകയായിരുന്നു.

ഇതോടെ ഒരു ട്രില്യണ്‍ ഡോളര്‍ വിപണി മൂല്യമുള്ള ലോകത്തെ ആദ്യ കമ്പനിയായി ആപ്പിള്‍ മാറി. നേട്ടം കൈവരിച്ചതോടെ ആമസോണിനേയും മൈക്രോസോഫ്റ്റിനേയും കടത്തിവെട്ടാനും ആപ്പിളിനായി. കമ്പനി 1980ല്‍ ലിസ്റ്റ് ചെയ്തതിന് ശേഷം അതിശയിപ്പിക്കുന്ന രീതിയിലാണ് വളര്‍ന്നത്. ഇക്കാലയളവില്‍ 50,000% വളര്‍ച്ചയും ആപ്പിളിനുണ്ടായി.

ഐഫോണുകളും മാക് ബുക്കുകളും മാത്രമല്ല ആപ്പിളിന്റെ വരുമാന വഴികള്‍. ക്ലൗഡ് സ്റ്റോറേജും ആപ്പുകള്‍ വഴിയും മ്യൂസിക് സ്ട്രീമിംഗ് വഴിയുമെല്ലാം ആപ്പിളിന്റെ വരുമാനത്തില്‍ വളര്‍ച്ചയുണ്ടാക്കുന്നു. എങ്കിലും ചില ചൈനീസ് മൊബൈല്‍ കമ്പനികള്‍ ആപ്പിളിന്റെ ഈ റെക്കോര്‍ഡ് സമീപ ഭാവിയില്‍ തകര്‍ത്തേക്കാമെന്നും സാമ്പത്തിക വിദഗ്ദര്‍ പറയുന്നു.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.