1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 9, 2019

സ്വന്തം ലേഖകന്‍: ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റ് അപ്‌സര റെഡ്ഡി മഹിളാ കോണ്‍ഗ്രസിന്റെ ?ദേശീയ ജനറല്‍ സെക്രട്ടറി; ചരിത്രം തിരുത്തി കോണ്‍ഗ്രസ്. ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റും മാധ്യമപ്രവര്‍ത്തകയുമായ അപ്‌സര റെഡ്ഡിയെ എഐസിസി ജനറല്‍ സെക്രട്ടറിയായി നിയമിച്ചു. ചരിത്രത്തില്‍ ആദ്യമായാണ് ട്രാന്‍സ്‌ഡെന്‍ഡര്‍ വിഭാഗത്തില്‍നിന്നൊരാള്‍ എഐസിസി ജനറല്‍ സെക്രട്ടറിയാകുന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയാണ് തീരുമാനം അറിയിച്ചത്.

എഐഎഡിഎംകെ പ്രവര്‍ത്തകയായിരുന്ന അപ്‌സര റെഡ്ഡി അടുത്തിടെയാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. വികെ ശശികലയെ തമിഴ്‌നാട് മുഖ്യമന്ത്രിയായി തെരഞ്ഞെടുത്ത പാര്‍ട്ടി യോഗത്തില്‍ പ്രതിഷേധിച്ചാണ് അപ്‌സര അണ്ണാ ഡിഎംകെ വിട്ടത്. പനീര്‍ ശെല്‍വത്തിനെതിരെയും അവര്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ് ചരിത്രപരമായ ഈ തീരുമാനത്തിന് പിന്നില്‍. മഹിളാകോണ്‍ഗ്രസ് പ്രസിഡന്റും എം.പിയുമായ സുഷ്മിത ദേവിന്റെ സാന്നിധ്യത്തിലായിരുന്നു അപ്‌സര റെഡ്ഡിക്ക് ജനറല്‍ സെക്രട്ടറിയെന്ന ചുമതല കൈമാറിയത്.

ബാലപീഡനത്തിനിരയായവരെ സംരക്ഷിക്കുന്നതിന് വേണ്ടിയും കുറ്റക്കാരെ നിയമത്തിന് മുമ്പില്‍ കൊണ്ട് വരുന്നതിന് വേണ്ടി നടത്തിയ ഇടപെടലുകളാണ് അപ്‌സര റെഡ്ഡിയെ ശ്രദ്ധേയയാക്കിയത്. പഠനകാലത്ത് തന്നെ അപ്‌സര പൊതുപ്രവര്‍ത്തനത്തില്‍ സജീവമായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.