1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 18, 2018

സ്വന്തം ലേഖകന്‍: 44 നാവികരുമായി കാണാതായ അര്‍ജന്റീനയുടെ മുങ്ങിക്കപ്പല്‍ ഒരു വര്‍ഷത്തിനുശേഷം കണ്ടെത്തി. അര്‍ജന്റീനയുടെ നാവികമുങ്ങിക്കപ്പല്‍ ‘സന്‍ ഹുവാ’ അവശിഷ്ടങ്ങള്‍ ഒരു വര്‍ഷത്തിനു ശേഷം അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ അടിത്തട്ടില്‍ നിന്നാണ് കണ്ടെത്തിയത്.

44 നാവികസേനാംഗങ്ങളുമായി കാണാതായ മുങ്ങിക്കപ്പല്‍ കണ്ടെത്താനുള്ള ശ്രമം പരാജയപ്പെട്ടതോടെ തിരച്ചിലിന് യുഎസ് സ്വകാര്യകമ്പനി ഓഷന്‍ ഇന്‍ഫിനിറ്റിയെ നിയോഗിക്കുകയായിരുന്നു. അര്‍ജന്റീനയുടെ തീരത്തു നിന്ന് 450 കിലോമീറ്റര്‍ അകലെ അറ്റ്‌ലാന്റിക് സമുദ്രോപരിതലത്തില്‍ നിന്നു 2600 അടി താഴെ തകര്‍ന്ന നിലയിലാണു കപ്പല്‍ കണ്ടെത്തിയത്. ഒരാഴ്ചത്തേയ്ക്കുള്ള ശുദ്ധവായു സംഭരിച്ചു വയ്ക്കാനുള്ള ശേഷിയായിരുന്നു

മുങ്ങിക്കപ്പലിലുണ്ടായിരുന്നത്. 13 രാജ്യങ്ങള്‍ ചേര്‍ന്നു രണ്ടാഴ്ചയോളം തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. കഴിഞ്ഞ വര്‍ഷം നവംബര്‍ 15ന് വിനിമയബന്ധമറ്റ മുങ്ങിക്കപ്പല്‍ ബാറ്ററി തകരാര്‍ മൂലമുള്ള ഷോട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്നു പൊട്ടിത്തെറിച്ചിരിക്കാമെന്നായിരുന്നു നിഗമനം. സംഭവത്തെ തുടര്‍ന്നു രാജ്യത്തിന്റെ നാവികസേനാമേധാവി ഉള്‍പ്പെടെ പല ഉന്നതരെയും സര്‍ക്കാര്‍ പുറത്താക്കിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.