1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 27, 2018

സ്വന്തം ലേഖകന്‍: 45കാരിയായ മലൈകയ്ക്ക് 33കാരനായ അര്‍ജുന്‍ കപൂര്‍ വരന്‍; അടുത്ത താരവിവാഹത്തിന് ഒരുങ്ങി ബോളിവുഡ്. അര്‍ജുന്‍ കപൂറും മല്ലിക അറോറയും പ്രണയത്തിലാണെന്ന് നേരത്തെ സിനിമ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. ഇരുവരും വിവാഹിതരാകാന്‍ പോകുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഫിലിം ഫെയര്‍ മാസികയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

അര്‍ബാസ് ഖാനുമായി മലൈക നേരത്തെ വിവാഹമോചിതയായിരുന്നു. 45കാരിയായ മലൈക 33കാരനായ അര്‍ജുനുമായി ലിംവിഗ് റിലേഷനിലാണെന്നും പിന്നീട് ഗോസിപ്പുകള്‍ വന്നു. ഇരുവരും ഡേറ്റിംഗ് നടത്തിയപ്പോഴുള്ള ഫോട്ടോകളും പുറത്തുവന്നിരുന്നു. പക്ഷേ ഇതൊക്കെ നിഷേധിച്ചായിരുന്നു മലൈക നേരത്തെ രംഗത്ത് എത്തിയത്.

അര്‍ജുന്‍ കപൂര്‍ തന്റെ അടുത്ത സുഹൃത്താണെന്നായിരുന്നു മലൈക പറഞ്ഞിരുന്നത്. എന്തായാലും ഇരുവരും അടുത്ത വര്‍ഷം വിവാഹിതരാകാന്‍ പോകുകയാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ വിവാഹ വാര്‍ത്തകളോട് ഇരുതാരങ്ങളും പ്രതികരിച്ചിട്ടില്ല.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.