1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 16, 2017

സ്വന്തം ലേഖകന്‍: സിംബാബ്‌വെയില്‍ പട്ടാള അട്ടിമറി നടത്തി സൈന്യം അധികാരം പിടിച്ചു, പ്രസിഡന്റ് മുഗാബെയെ വീട്ടുതടങ്കലില്‍. രാജ്യതലസ്ഥാനമായ ഹരാരെ പൂര്‍ണ്ണമായും സൈനിക നിയന്ത്രണത്തിലായി. ദേശീയ ടി വി ചാനലായ സിബിസി പിടിച്ചടക്കി കൊണ്ടാണ് സൈനിക മേധാവി ജനറല്‍ കോണ്‍സ്റ്റിനോ ചിവെങ്കയുടെ നേതൃത്വത്തില്‍ അട്ടിമറി തുടങ്ങിയത്. ഉയര്‍ന്ന സൈനിക ഉദ്യോഗസ്ഥന്‍ എസ് ബി മോയോ സിബിസി വഴി നടത്തിയ പ്രഖ്യാപനത്തോടെയാണ് അട്ടിമറി വിവരം പുറംലോകം അറിഞ്ഞത്. നിലവിലെ പ്രസിഡന്റ് റോബര്‍ട്ട് മുഗാബെയും കുടുബവും സുരക്ഷിതരാണെന്ന് സൈന്യം അറിയിച്ചു.

സൈനിക അട്ടിമറിയല്ലെന്നും പ്രസിഡന്റിനും രാജ്യത്തിനും എതിരെ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരായ നടപടി മാത്രമാണെന്നുമാണ് സൈന്യത്തിന്റെ അവകാശവാദം. അവധിയിലുള്ള സൈനികരോട് അടിയന്തിരമായി തിരിച്ചെത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് ജേക്കബ് സുമ മുഗാബെയുമായി ഫോണില്‍ സംസാരിച്ചു. പ്രതിരോധ സേന നേതാക്കളെ ബന്ധപ്പെടാന്‍ ഒരു പ്രതിനിധിയെ അയയ്ക്കാന്‍ ദക്ഷിണാഫ്രിക്ക തീരുമാനിച്ചിട്ടുണ്ട്. ഈ പ്രതിനിധി പ്രസിഡന്റ് മുഗാബുമായി കൂടിക്കാഴ്ച്ച നടത്തുമെന്ന് ജേക്കബ് സുമ അറിയിച്ചു.

എന്നാല്‍ ഹരാരെയെ സൈന്യത്തിന്റെ നിയന്ത്രണത്തിലാക്കിയതിന് പിന്നാലെ സിബാബ് വെയില്‍ ഭരണഘടനാപരമായ മാറ്റമുണ്ടാകില്ലെന്നും ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് ജേക്കബ് സുമ പറഞ്ഞു. മുഗാബെയുടെ ഭാര്യ ഗ്രേസ് നമീബിയയിലേക്ക് കടന്നതായാണ് സൂചന. സാമ്പത്തിക ഇടപാടുകളുടെ പേരില്‍ ആരോപണ വിധേയയായ ഗ്രേസിനെതിരായ നീക്കങ്ങളും സൈനിക അട്ടിമറിക്ക് കാരണമായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യക്കാര്‍ സുരക്ഷിതരാണെന്നും ആശങ്ക വേന്നും ഇന്ത്യന്‍ എംബസി ട്വിറ്റര്‍ സന്ദേശത്തില്‍ അറിയിച്ചു. സിംബാബ്‌വെയില്‍ അഞ്ഞൂറോളം ഇന്ത്യക്കാരുള്ളതായാണ് കണക്ക്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.