1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 12, 2019

സ്വന്തം ലേഖകന്‍: പാകിസ്താനിലെ മുത്തഹിദ ഖൗമി മൂവ്‌മെന്റ് (എം.ക്യു.എം) സ്ഥാപകന്‍ അല്‍താഫ് ഹുസൈനെ 2016 ല്‍ നടത്തിയ പ്രഭാഷണങ്ങളുടെ പേരില്‍ ലണ്ടന്‍ പൊലീസ് അറസ്റ്റ് ചെയ്തു. മെട്രൊ പൊളിറ്റന്‍ പൊലീസിന്റെ ഭീകര വിരുദ്ധ വിഭാഗം നടത്തുന്ന അന്വേഷണങ്ങളുടെ ഭാഗമാണ് അറസ്റ്റ്. 90കളില്‍ ലണ്ടനില്‍ അഭയം തേടിയ അല്‍താഫ് ഹുസൈന് പിന്നീട് പൗരത്വം ലഭിച്ചിരുന്നു.

പാകിസ്താന്‍ സര്‍ക്കാറിനെതിരെയുള്ള അല്‍താഫ് ഹുസൈന്റെ പ്രസംഗ ങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. പാകിസ്താന്‍ പോലെ വിശ്വാസയോഗ്യമല്ലാത്ത രാജ്യങ്ങളുമായി കരാറുകള്‍ ഒപ്പിടുന്നതില്‍ ജാഗ്രത വേണ മെ ന്ന് അ ന്താരാഷ്ട്ര നാണയ നിധിയോട് (ഐ.എം.എഫ്) അടുത്തിടെ ഹുസൈന്‍ പറഞ്ഞിരുന്നു.

വിഭജനത്തോടെ ഇന്ത്യയില്‍ നിന്ന് പാകിസ്താനിലേക്ക് കുടിയേറിയ ഉര്‍ദു സംസാരിക്കുന്നവരുടെ പാര്‍ട്ടിയായ എം.ക്യു.എമ്മിന് കറാച്ചിയുള്‍പ്പെടെ യുള്ള നഗരങ്ങളില്‍ വലിയ സ്വാധീനമുണ്ട്. പലപ്പോഴും അക്രമ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരെന്ന് ആരോപിക്കപ്പെട്ടിട്ടുള്ള പാര്‍ട്ടിയാണ് എം.ക്യൂ.എം. 2010 ല്‍ എം.ക്യു.എമ്മിന്റെ മുന്‍ സെക്രട്ടറി ജനറല്‍ ഇമ്രാന്‍ ഫാറൂഖ് ലണ്ടലില്‍ കൊല്ലപ്പെട്ടതിന് പിന്നിലും അല്‍താഫ് ഹുസൈനാണെന്നു ആരോപണമുണ്ട് .

2016 ല്‍ പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടായെങ്കിലും പ്രവാസത്തില്‍ കഴിയുന്ന സ്ഥാപക നേതാവായ അല്‍താഫ് ഹുസൈന് ഇപ്പോഴും അണികള്‍ക്കിടയില്‍ വലിയ സ്വാധീനമുണ്ട്. അല്‍താഫ് അനുകൂലികള്‍ ലണ്ടനിലും വിമതര്‍ പാകിസ്ഥാനിലുമായിട്ടാണ് ഇപ്പോള്‍ പാര്‍ട്ടിയുള്ളത്. 1988 മുതല്‍ 2013 വരെ കറാച്ചിയിലെ ഭൂരിഭാഗം സീറ്റുകളിലും വിജയിച്ചു വന്നിരുന്ന എം.ക്യൂ.എം 2018 ല്‍ ഇമ്രാന്‍ ഖാന്റെ തഹ്‌രീകെ ഇന്‍സാഫ് പാര്‍ട്ടിയോട് വലിയ മാര്‍ജിനില്‍ പരാജയപ്പെട്ടിരുന്നു.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല