1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 5, 2016

സ്വന്തം ലേഖകന്‍: യുഎഇ സര്‍ക്കാര്‍ മഴ പെയ്യിക്കാന്‍ കൂറ്റന്‍ കൃത്രിമ കൊടുമുടി നിര്‍മ്മിക്കുന്നു. മേഘങ്ങളെ തടഞ്ഞു നിര്‍ത്തി മഴ പെയ്യിക്കുമെന്നുള്ള കണക്കുകൂട്ടലിലാണ് യുഎഇ സര്‍ക്കാര്‍ ഈ ഉദ്യമത്തിന് ഇറങ്ങുന്നത്. നേരത്തെ കൃത്രിമ ദ്വീപ്, കൃത്രിമ തടാകം, കൃത്രിമ മഞ്ഞു വീഴ്ച എന്നീ പരീക്ഷണങ്ങളില്‍ വിജയമാണ് സര്‍ക്കാരിന്റെ കൈമുതല്‍.

പരീക്ഷണം സാധ്യമായാല്‍ ലോകത്തെ ആദ്യ കൃത്രിമ കൊടുമുടി ആയിരിക്കും ഇത്. രാജ്യത്തിന്റെ അതിര്‍ത്തിയില്‍ വന്‍ കൊടുമുടികള്‍ പണിതുയര്‍ത്തിയാല്‍ എന്നും മഴ ലഭിക്കുമെന്ന പ്രതീക്ഷയാണ് ഇത്തരമൊരു പരീക്ഷണത്തിന് പിന്നിലെന്നാണ് ഗവേഷകരുടെ വിശദീകരണം. കൃത്രിമ കൊടുമുടിയെക്കുറിച്ച് പഠിക്കാന്‍ യു.എസ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന യൂണിവേഴ്‌സിറ്റി കോര്‍പറേഷന്‍ ഫോര്‍ അറ്റമോസ്ഫിയര്‍ റിസര്‍ച്ചിനെ സര്‍ക്കാന്‍ സമീപിച്ചു കഴിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി യുഎഇയിലെ കാലാവസ്ഥയില്‍ താളംതെറ്റലിന്റെ ലക്ഷണങ്ങള്‍ കൂടിവരികയാണ്. ചൂടും തണുപ്പുമെല്ലാം ക്രമംതെറ്റി എത്തുന്നതുമൂലം പലപ്പോഴും താപനില കുത്തനെ ഉയരാറുണ്ട്. ഇതാണ് ഗവഷകരെ ഇത്തരമൊരു പരീക്ഷണം നടത്താന്‍ പ്രേരിപ്പിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.