1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 7, 2017

വര്‍ഗീസ് ഡാനിയേല്‍ (യുക്മ പിആര്‍ഒ): ഏപ്രില്‍ 28 വെള്ളിയാഴ്ച്ച സെന്‍ട്രല്‍ ലണ്ടനില്‍ വച്ച് യുക്മ നഴ്‌സസ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന കണ്‍വെന്‍ഷനോട് അനുബന്ധിച്ച് നല്‍കുവാനുദ്ദേശിക്കുന്ന അവാര്‍ഡിലേക്ക് യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. പ്രവര്‍ത്തനമേഖലയിലെ മികവിന്റെ അടിസ്ഥാനത്തിലായിരിക്കും അവാര്‍ഡു ജേതാവിനെ തിരഞ്ഞെടുക്കുക. NHS ബാന്‍ഡ് 5, 6, 7, 8 എന്നീ വിഭാഗങ്ങളിലും കെയര്‍ ഹോമുകളിലും ജോലി ചെയ്യുന്ന നഴ്‌സുമാര്‍ക്കു നേരിട്ടോ സഹപ്രവര്‍ത്തകരാല്‍ നാമനിര്‍ദ്ദേശം നല്‍കിയോ അവാര്‍ഡിനായി അപേക്ഷിക്കാം. ഈമാസം 20 നു മുന്‍പ് uukmanf@gmail.com എന്ന ഇമെയിലിലേക്ക് അപേക്ഷകള്‍ അയക്കാവുന്നതാണു. അവാര്‍ഡ് നിര്‍ണ്ണയ കമ്മറ്റി നിങ്ങളില്‍ നിന്നും പ്രതീക്ഷിക്കുന്ന കാര്യങ്ങള്‍ (criteria) എന്തെല്ലാമെന്ന് ചുവടെ ചേര്‍ത്തിട്ടുള്ള പി ഡി എഫ് ഫയലില്‍ ഉണ്ട്. അപേക്ഷകര്‍ തങ്ങളെപറ്റിയുള്ള വ്യക്തി വിവരങ്ങള്‍ അടങ്ങിയ ആമുഖ പത്രവും (covering letter) തൊഴില്‍മേഖലയിലെ പ്രവര്‍ത്തനങ്ങളടങ്ങിയ സ്റ്റേറ്റ്‌മെന്റും പ്രത്യേകം പ്രത്യേകം പേജുകളിലായി സമര്‍പ്പിക്കേണ്ടതാണെന്ന് ചീഫ് കോര്‍ഡിനേറ്ററും നഴ്‌സസ് ഫോറത്തിന്റെ ചുമതലയുള്ള നാഷണല്‍ ജോയിന്റ് സെക്രട്ടറിയുമായ ശ്രീമതി സിന്ധു ഉണ്ണി അറിയിച്ചു.

യുക്മ നേഴ്‌സസ് ഫോറത്തിന്റെ കര്‍മ്മ പരിപാടികളുടെ തുടക്കം കുറിക്കുന്ന കണ്‍വെന്‍ഷനില്‍ ‘തൊഴിലാളി യൂണിയനുകളിലെ അംഗത്വവും തൊഴിലാളികളുടെ അവകാശങ്ങളും, തൊഴില്‍ മേഖലയിലെ നേതൃത്വവും ഉന്നമനവും, ഇന്റര്‍വ്യൂ സ്‌കില്‍സും ബയോ ഡാറ്റാ തയ്യാറാക്കലും, റീവാലിഡേഷനും ഇന്‍ഡെമനിറ്റി ഇന്‍ഷുറന്‍സും, നഴ്‌സിംഗ് പ്രവര്‍ത്തനമേഖലയില്‍ ശ്രദ്ധിക്കേണ്ട 6 ‘C’കള്‍ (Care, compassion, competence , communication, courage, commitment), ആരോഗ്യ സംരക്ഷണ മേഖലയിലെ മാനുഷീക ഘടകങ്ങള്‍, നിയമങ്ങളും ജോലിസ്ഥലത്തെ പ്രശ്‌നങ്ങളും’ മുതലായ വിഷയങ്ങള്‍ ഉള്‍പ്പെടുത്തികൊണ്ടുള്ള പഠന ക്ലാസ്സുകള്‍ പ്രഗല്‍ഭരായ വ്യക്തികള്‍ നയിക്കുന്നു.

ആറു മണിക്കൂര്‍ CPD പോയിന്റ് നല്‍കുന്ന പഠന ശിബിരത്തെ തുടര്‍ന്ന് പൊതു സമ്മേളനവും കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്. പൊതുസമ്മേളനത്തില്‍ യു കെ യിലെ പ്രമുഖ ട്രേഡ് യൂണിയനുകളായ ആര്‍ സി എന്‍, യൂണിസെന്‍, യുണൈറ്റഡ് മുതലായവയുടെ പ്രമുഖരായ നേതാക്കളുടെ സാന്നിധ്യത്തിലാണു അവാര്‍ഡുകള്‍ വിതരണം ചെയ്യുന്നത്.

നഴ്‌സസ് കണ്‍വന്‍ഷനില്‍ പങ്കെടുക്കാന്‍ താല്പര്യം ഉള്ളവര്‍ ഈ ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. £30 ആണു റെജിസ്‌ട്രേഷന്‍ ഫീസ്
http://www.uukmanf.org.uk/registeryourinterest.aspx

കണ്‍വെന്‍ഷന്‍ നടക്കുന്ന സ്ഥലത്തിന്റെ വിലാസം ചുവടെ..

YMCA Indian Student Hostel, 41 Ftizroy Square, London, W1T 6AQ, United Kingdom

കണ്‍വന്‍ഷനും അവാര്‍ഡുമായി ബന്ധപ്പെട്ടു കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ നമ്പറുകളില്‍ വിളിക്കുക.

സിന്ധു ഉണ്ണി: 07979 123615

എബ്രാഹം ജോസ്: 07703 737073

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.