1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 6, 2017

അജിത് പാലിയത്ത്: കെറ്ററിങ് , നോര്‍താംപ്ടണ്‍ ‘ട്യൂണ്‍ ഓഫ് ആര്‍ട്ട്‌സ് യൂ. ക്കെ.’ യുടെ മയൂര ഫെസ്റ്റ് 2017ഹര്‍ഷാരവങ്ങള്‍ ഏറ്റുവാങ്ങി ഒരു വന്‍ വിജയമായി മാറി. യൂറോപ്പിലെ ആദ്യ മലയാളം ചാനലും യുക്കേയിലെ പ്രമുഖ ടിവി ചാനലുമായ ആനന്ദ് ടിവിയുടെ മാനേജിങ് ഡയറക്ടര്‍ ശ്രീകുമാര്‍ ഉത്ഘാടനം നിര്‍വ്വഹിച്ച മയൂരഫെസ്റ്റില്‍ മുന്‍ യുക്മ പ്രസിഡെന്റ് വിജി കെ പി , ഡോക്ടര്‍ ബിജു മാധവന്‍ , ഡോക്ടര്‍ റോയി മാത്യു , ബീ ഇന്റര്‍ നാഷണല്‍ ഡയറക്ടര്‍ സുഭാഷ് മാനുവല്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. ‘ബ്ലൂമിങ് ടാലന്റ് ‘ എന്ന പരിപാടിയില്‍ ഞങ്ങള്‍ പരിചയപ്പെടുത്തിയ അലീന സെബാസ്റ്റിന്റെ പ്രാര്‍ത്ഥനാ ഗാനത്തോടെ ആരംഭിച്ച പരിപാടിയില്‍ നിരവധി ആളുകള്‍ പങ്കെടുത്തു. കലാഭവന്‍ നൈസ് ചിട്ടപ്പെടുത്തിയ ഫ്യൂഷന്‍ നൃത്തങ്ങളും കലാകാരികളുടെ ക്ലാസിക്കല്‍ നൃത്തവും ഗായികാ ഗായകരുടെ മാസ്മരിക സംഗീതവും കാണികളുടെ മനം കുളിര്‍പ്പിച്ചു.

ലണ്ടനിലെ പ്രശസ്ത നാടക നടന്മാരായ ജൈസണ്‍ ജോര്‍ജ്ജും കീര്‍ത്തി സോമരാജനും സംഘവും അവതരിപ്പിച്ച ‘തീന്‍മേശയിലേ ദുരന്തം’ എന്ന പ്രശസ്ത സാമൂഹ്യ നാടകം കാണികളെ ആകാംഷയുടെ മുള്‍മുനയില്‍ നിറുത്തി. കലാഭവന്‍ മണിയുടെ ഒരിക്കലും മരിക്കാത്ത ഓര്‍മ്മകളിലേക്ക് ഒരിക്കല്‍ കൂടി ശ്രോതാക്കളെ കൊണ്ടുപോയ മണിയുടെ നാടന്‍പാട്ടുകള്‍ കോര്‍ത്തിണക്കി അവതരിപ്പിച്ച ലൈവ് ഗാനമേള കാണികള്‍ നൃത്തച്ചുവടുകളുമായി ഏറ്റുപിടിച്ചു. ബ്രിട്ടീഷ് ഹാര്‍ട്ട് ഫൌണ്ടേഷന്റെ സഹകരണത്തോടെ നടത്തിയ നാഷണല്‍ ബ്യൂട്ടി പേജെന്റ് 20162017 മല്‍സരത്തില്‍ മിസ്സ് ഗ്ലോസ്റ്റര്‍ ആയി മല്‍സരിച്ച് വിജയിച്ച ഗ്ലോസ്റ്ററില്‍ താമസ്സിക്കുന്ന ചേര്‍ത്തല സ്വദേശികളായ മനോജിന്റെയും രശ്മിയുടെയും മകളായ സിയന്‍ ജേക്കബ് (Cien Jacob)എന്ന ആറു വയസുകാരിയെ മയൂര ഫെസ്റ്റ് 2017പരിപാടിയില്‍ അനുമോദിച്ചു. പരിപാടികള്‍ ആനന്ദ് ടിവി വരും നാളുകളില്‍ ടെലികാസ്റ്റ് ചെയ്യുന്നതാണ്. സ്‌പൈസി നെസ്റ്റ് കെറ്ററിങ് , ബീ ഇന്റെര്‍നാഷണല്‍ , ബീറ്റ്‌സ് യുക്കെ ഡിജിറ്റല്‍ വേള്‍ഡ് നോര്‍ത്തംപ്റ്റന്‍ , കാവ്യാ സില്‍ക്‌സ് ലെസ്റ്റര്‍, ക്രിസ് ആന്‍ഡ് ലില്ലീസ് കെറ്ററിങ് എന്നിവര്‍ മയൂര ഫെസ്റ്റ് 2017 പരിപാടികള്‍ സ്‌പോണ്‍സര്‍ ചെയ്തു.

കലാഭവന്‍ നൈസ് നടത്തുന്ന ഡാന്‍സ് വര്‍ഷോപ്പ് ഒപ്പം കീബോര്‍ഡ്, ചെണ്ട, ഓടക്കുഴല്‍ എന്നീ വാദ്യ ഉപകരണങ്ങളുടെ പരിശീലനവും ട്യൂണ്‍ ഓഫ് ആര്‍ട്ട്‌സ് യൂ. ക്കെ.’ യുടെ നേതൃത്വത്തില്‍ കെറ്ററിങില്‍ ഉടനെ ആരംഭിക്കുന്നതാണ്. താല്പര്യമുള്ളവര്‍ Titus (Kettering) 07877578165 എന്ന നമ്പറിലോ ഈമെയില്‍ : tuneof.arts@gmail.com മുഖേനയോ ബെന്ധപ്പെടാവുന്നതാണ്. ഇതില്‍ കഴിവ് തെളിയിക്കുന്നവരെ ട്യൂണ്‍ ഓഫ് ആര്‍ട്ട്‌സ് യൂ. ക്കെയുടെ പരിപാടികളിലൂടെ പരിചയപ്പെടുത്തും. കഴിവുള്ള കലാകാരന്മാരേയും കലാകാരികളെയും ഒരുമിച്ച്‌ചേര്‍ത്ത് യുക്കേയിലെ മലയാളിയുടെ കലാചരിത്രത്തിന്റെ ഇതുവരെയുള്ള ചിത്രം മാറ്റിയെഴുതുവാന്‍ പോകുന്ന, ആരും കണ്ടിട്ടില്ലാത്തതും പരീക്ഷിച്ചിട്ടില്ലാത്തതുമായ പുത്തന്‍ റിയാലിറ്റി ഷോയ്ക്കുള്ള പ്രാരംഭ പ്രവര്‍ത്തങ്ങള്‍ ആരംഭിച്ചു. ഇതിനെക്കുറിച്ചുള്ള വിശദമായ വാര്‍ത്ത പ്രതീക്ഷിക്കുക.

വെബ്‌സൈറ്റ്: tuneofarts.co.uk

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.