1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 30, 2019

സ്വന്തം ലേഖകന്‍: ലാറ്റിനമേരിക്കന്‍ രാജ്യമായ പെറുവിന്റെ വടക്കന്‍ തീരത്ത് നിന്ന് ബലി അര്‍പ്പിക്കപ്പെട്ട 227 കുട്ടികളുടെ അവശിഷ്ടങ്ങള്‍ പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ബാലബലിയാണ് ഇവിടെ നടന്നതെന്ന് ഗവേഷകര്‍ പറയുന്നു.

12 മുതല്‍ 15 നൂറ്റാണ്ടു വരെ പെറുവിന്റെ വടക്കന്‍ തീരത്തുണ്ടായിരുന്ന ചിമു നാഗരിക കാലത്ത് ബലി അര്‍പ്പിക്കപ്പെട്ട കുട്ടികളുടെ അവശിഷ്ടങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. ലിമയ്ക്ക് വടക്ക് സ്ഥിതിചെയ്യുന്ന തീരദേശ വിനോദസഞ്ചാര നഗരമായ ഹുവാന്‍ചാകോയില്‍ നടത്തിയ ഖനനത്തിലാണ് കുട്ടികളുടെ അവശിഷ്ടങ്ങള്‍ ഗവേഷകര്‍ കണ്ടെത്തിയത്. കടലിനെ അഭിമുഖീകരിച്ച് കിടക്കുന്ന രീതിയിലാണ് കുട്ടികളുടെ ശരീരാവശിഷ്ടങ്ങളുള്ളത്.

പെറുവിന്റെ തീരത്ത് 227 കുട്ടികളുടെ അവശിഷ്ടങ്ങള്‍; നടന്നത് ചരിത്രത്തിലെ ഏറ്റവും വലിയ ബാലബലി
എല്‍നിനോ പോലുള്ള കാലാവസ്ഥാ പ്രതിഭാസങ്ങളെ പ്രതിരോധിക്കാനായിരുന്നു ഇവര്‍ കുട്ടികളെ ബലിനല്‍കിയിരുന്നതെന്നാണ് വിവരം. 4 മുതല്‍ 14 വയസുവരെയുള്ള കുട്ടികളാണ് ബലി നല്‍കപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവിടെ നിന്ന് ഇനിയും കുട്ടികളുടെ അവശിഷ്ടങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷം മുതലാണ് ഹുവാന്‍ചാകോ മേഖലയില്‍ പുരാവസ്തു ഗവേഷകര്‍ ഖനനം നടത്തിതുടങ്ങിയത്.

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.