1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 3, 2019

സ്വന്തം ലേഖകൻ: ഗതാഗത കുരുക്കില്‍ പെട്ട നടന്‍ ടൊവിനോയെ ബൈക്കിൽ രക്ഷപ്പെടുത്തി സിവില്‍ പൊലീസ് ഓഫീസർ. ഹൈക്കോടതിയിൽ അഭിഭാഷക അസോസിയേഷന്റെ ചടങ്ങുകളിൽ പങ്കെടുക്കാൻ പോകവേയാണ് ടൊവിനോയുടെ കാർ ഗോശ്രീ പാലത്തിലെ ഗതാഗതക്കുരുക്കിൽപെട്ടത്. ഇവിടെനിന്നും ടൊവിനോയെ ബൈക്കിൽ ലക്ഷ്യസ്ഥാനത്തെത്തിച്ചത് സിവില്‍ പൊലീസ് ഓഫീസറായ മണ്ണഞ്ചേരി കാവുങ്കൽ കിഴക്കേ നെടുമ്പള്ളി വീട്ടിൽ സുനിൽകുമാറാണ്.

വൈകീട്ട് ആറിനായിരുന്നു പരിപാടി. ഹൈക്കോടതി ജഡ്ജിമാരും മറ്റു വിശിഷ്ടാതിഥികളും രണ്ടുമണിക്കൂറോളമാണ് മുഖ്യാതിഥിയായ ടൊവിനോയെ കാത്തിരുന്നത്. പരിപാടിക്കെത്താൻ വൈകിയതോടെ ടൊവിനോ പൊലീസ് മേധാവിയെ വിളിച്ച് കാര്യങ്ങൾ വിശദീകരിച്ചു. താൻ ഗതാഗത കുരുക്കിൽപെട്ടുവെന്നും ഒരു ബൈക്ക് കിട്ടിയാൽ അവിടെ എത്താമെന്നും പറഞ്ഞു.

ജില്ലാ പൊലീസ് മേധാവിയുടെ നിർദേശാനുസരണം ഹൈക്കോടതിയിൽ ഡ്യൂട്ടിചെയ്തിരുന്ന പൊലീസ് ഓഫീസർ സുനിൽകുമാർ സ്ഥലത്തെത്തി. ബൈക്കിൽ ടൊവിനോയെ ഹൈക്കോടതിയിലെത്തിച്ചു. ഇഷ്ടതാരത്തെ ലക്ഷ്യസ്ഥാനത്തെത്തിച്ച സുനിൽ കുമാർ ടൊവിനോയ്ക്കൊപ്പം സെൽഫി പകർത്തുകയും ചെയ്തു.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.