1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 5, 2018

സ്വന്തം ലേഖകന്‍: ‘മതഭ്രാന്തന്മാരില്‍ നിന്ന് അവളെ രക്ഷിക്കൂ,’ ബ്രിട്ടനോടും അമേരിക്കയോടും സഹായം അഭ്യര്‍ഥിച്ച് ആസിയ ബീബിയുടെ ഭര്‍ത്താവ്. പാകിസ്താനില്‍ മതനിന്ദക്കേസില്‍ കുറ്റവിമുക്തയാക്കപ്പെട്ടതോടെ വധഭീഷണി നേരിടുന്ന ആസിയ ബീബിയുടെ ഭര്‍ത്താവ് ആഷിഖ് മാസിഹ് യു.എസ്. ഉള്‍പ്പെടെയുള്ള രാജ്യങ്ങളോട് അഭയമഭ്യര്‍ഥിച്ചു. പാകിസ്താനില്‍ നില്‍ക്കുന്നത് ജീവന് ഭീഷണിയാണെന്നും അഭയം നല്‍കണമെന്നുമാവശ്യപ്പെട്ട് യു.എസ്, ബ്രിട്ടന്‍, കാനഡ എന്നീ രാജ്യങ്ങളെയാണ് ആഷിഖ് സമീപിച്ചത്.

പ്രവാചകനെ നിന്ദിച്ചെന്ന കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ക്രിസ്ത്യന്‍ വനിതയായ ആസിയ ബീബിയുടെ ശിക്ഷ പാകിസ്താന്‍ സുപ്രീംകോടതി ബുധനാഴ്ച റദ്ദാക്കിയതിനുപിന്നാലെ തീവ്രമതസംഘടനകള്‍ പാകിസ്താനിലെങ്ങും പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചിരുന്നു. തങ്ങളെ സഹായിക്കണമെന്നും തങ്ങളെ സ്വതന്ത്രരാക്കണമെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രിയോടും യു.എസിനോടും കാനഡയോടും ആവശ്യപ്പെടുകയാണെന്ന് വീഡിയോ സന്ദേശത്തില്‍ മാസിഹ് പറഞ്ഞു.

ആസിയയ്‌ക്കെതിരേ കലാപത്തിന് നേതൃത്വം നല്‍കിയ തെ!ഹ്‌രീക് താലിബാനുമായി സര്‍ക്കാര്‍ ധാരണയിലെത്തിയ വിവരം തങ്ങളെ കൂടുതല്‍ ഭയപ്പെടുത്തുന്നെന്ന് ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മാസിഹ് വ്യക്തമാക്കി. ആസിയയെ കുറ്റവിമുക്തമാക്കിയ വിധിയ്‌ക്കെതിരേ പുനഃപരിശോധനാ ഹര്‍ജി നല്‍കുന്നത് തടയില്ലെന്നും അവര്‍ക്ക് യാത്രാവിലക്കേര്‍പ്പെടുത്തുമെന്നുമുള്ള സര്‍ക്കാര്‍ ഉറപ്പിന്മേലാണ് തെഹ്!രീക് താലിബാന്‍ പ്രക്ഷോഭം അവസാനിപ്പിച്ചത്.

 

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.