1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 12, 2020

സ്വന്തം ലേഖകൻ: കൈമുത്തി ‘രോഗസൗഖ്യം’ നല്‍കിയിരുന്ന ആള്‍ദൈവം കൊറോണ ബാധിച്ച് മരിച്ചു. തന്‍റെ കൈമുത്തിയാല്‍ രോഗസൗഖ്യം കിട്ടുമെന്ന് വാദിച്ച മുസ്ലീം ആള്‍ദൈവം കൊറോണ ബാധിച്ച് മരിച്ചു. മധ്യപ്രദേശിലെ രത്ലാമിലാണ് സംഭവം. ആള്‍ദൈവമായ അസ്ലം ബാബയാണ് ജൂണ്‍ നാലിന് മരിച്ചത്.

85 പേര്‍ക്കാണ് ജില്ലയില്‍ കൊറോണ സ്ഥിരീകരിച്ചിരുന്നത്. ഇവരില്‍ 19 പേര്‍ ബാബയുമായി സമ്പര്‍ക്കം പുലര്‍ത്തിയതായി ആരോഗ്യ വിദഗ്തര്‍ കണ്ടെത്തിയിരുന്നു. രോഗമുക്തിയ്ക്കായി ബാബയെ കാണാൻ എത്തിയവരില്‍ നിന്നുമാകാം വൈറസ് പടര്‍ന്നത് എന്നാണ് നിഗമനം. ഇവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യ വിദഗ്തര്‍.

ഇതുകൂടാതെ, ബാബയുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്ന 24 പേര്‍ക്ക് കൊറോണ ബാധിച്ചതായും നോഡൽ ഓഫീസർ ഡോ. പ്രമോദ് പ്രജാപതി അറിയിച്ചു. കൊറോണ വൈറസ് ബാധിച്ച് ഇതുവരെ നാല് പേരാണ് ജില്ലയില്‍ മരിച്ചത്. കൈ മുത്തലിലൂടെയും ആഭിചാര ക്രിയകളിലൂടെയും രോഗം ഭേദമാക്കും എന്നായിരുന്നു ഇയാളുടെ വാദം.

ഇത്തരത്തില്‍ കൊവിഡ് മാറുമെന്ന അവകാശവാദവുമായി എത്തിയ 29 പേരെ സര്‍ക്കാര്‍ ക്വാറന്‍റീനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൊറോണ വൈറസ് രോഗികളുടെ എണ്ണത്തില്‍ നാലാം സ്ഥാനത്താണ് ഇന്ത്യ. 2,95,772 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.