1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 23, 2015

സ്വന്തം ലേഖകന്‍: പാകിസ്താനില്‍ മതനിന്ദക്ക് കൊലമരം ലഭിച്ച ക്രിസ്ത്യന്‍ യുവതിയുടെ ശിക്ഷ സ്റ്റേ ചെയ്തു. യുവതിക്ക് വധശിക്ഷ വിധിച്ച ഹൈക്കോടതി വിധി സുപ്രീം കോടതിയാണ് സ്റ്റേ ചെയ്തത്. ആസ്യ ബീബി എന്ന ക്രിസ്ത്യന്‍ മതവിശ്വാസിയായ സ്ത്രീക്ക് വധശിക്ഷ വിധിച്ച ലാഹോര്‍ ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു.

മൂന്ന് പേരടങ്ങുന്ന സുപ്രീം കോടതി ബഞ്ചാണ് ഈ വിഷയത്തില്‍ വാദം കേട്ട് വിധിപ്രസ്താവം നടത്തിയത്. കൃഷിയിടത്തില്‍ ജോലി ചെയ്യുന്നതിനിടെ മറ്റൊരു സ്ത്രീയുമായി വെള്ളക്കപ്പിന് വേണ്ടിയുള്ള തര്‍ക്കത്തിനിടെയായിരുന്നു സംഭവം.

തര്‍ക്കം മൂത്തപ്പോള്‍ സംസാരത്തിനിടെ ബീബി ദൈവ നിന്ദാപരമായ വാക്ക് ഉച്ചരിക്കുകയായിരുന്നു. പിന്നീട് അവര്‍ അത് നിഷേധിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ 2009 ല്‍ ഇവര്‍ക്ക് മേല്‍ കേസ് ചുമത്തുകയും 2010 ല്‍ കുറ്റക്കാരിയെന്ന് വിധി വരികയും ചെയ്തു.

കഴിഞ്ഞ വര്‍ഷം ഒക്‌ടോബറിലാണ് ലാഹോര്‍ ഹൈക്കോടതി ഇവര്‍ക്കെതിരെ വധശിക്ഷ വിധിക്കുന്നത്. ളിയാഉല്‍ ഹഖ് 1980 എന്ന സൈനിക നിയമമനുസരിച്ചാണ് രാജ്യത്ത് ദൈവ നിന്ദാകുറ്റം ചുമത്തപ്പെടുന്നത്. അതിനുപുറമേ ഇതേ നിയമമനുസരിച്ച് രാജ്യത്ത് തീവ്രവാദികള്‍ക്കെതിരെയും നടപടികള്‍ സ്വീകരിച്ചുവരാറുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.