1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 31, 2018

സ്വന്തം ലേഖകന്‍: ‘ബന്‍സാലി, താങ്കളുടെ പത്മാവത് കണ്ടിറങ്ങിയപ്പോള്‍ ഞാന്‍ വെറുമൊരു യോനിയായി ചുരുങ്ങിപ്പോയതായി തോന്നി,’ പത്മാവതിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി സ്വര ഭാസ്‌കര്‍. ദീപികാ പദുക്കോണിനെ നായികയാക്കി സഞ്ജയ് ലീലാ ബന്‍സാലി ഒരുക്കിയ പത്മാവത് കണ്ടിറങ്ങിയപ്പോള്‍ താനൊരു യോനിയായി മാത്രം ചുരുങ്ങിപ്പോയതായി തോന്നിയെന്നും ചിത്രത്തില്‍ പറയുന്ന കാര്യങ്ങള്‍ സാമൂഹിക വിരുദ്ധമാണെന്നും സ്വര പറയുന്നു. ഒരു ഓണ്‍ലൈന്‍ മാധ്യമത്തില്‍ എഴുതിയ ലേഖനത്തിലാണ് പത്മാവതിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് സ്വര രംഗത്തുവന്നത്.

‘കര്‍ണിസേന ഉള്‍പ്പെടെയുള്ള സംഘടനങ്ങള്‍ ആ ചിത്രത്തിനോട് പ്രതിഷേധിച്ചത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല. ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീകള്‍ക്കും ജീവിക്കാനുള്ള അവകാശമുണ്ട്. ഭര്‍ത്താവോ സംരക്ഷകരോ മരിച്ച സ്ത്രീകള്‍ക്കും ജീവിക്കാനുള്ള അവകാശമുണ്ട്’, സ്വര ലേഖനത്തില്‍ പറയുന്നു. സതി, ജോഹര്‍ പോലുള്ളവ ചരിത്രത്തിന്റെ ഭാഗമാണെന്ന ബോധ്യമുണ്ട്. പക്ഷേ ദുരാചരങ്ങളെ ഇത്ര മഹത്വവത്കരിക്കേണ്ട കാര്യമില്ല. ഇത്തരം ദുരാചാരങ്ങളിലൂടെ സ്ത്രീക്ക് തുല്യത നിഷേധിക്കുന്നതിനോടൊപ്പം അവളുടെ വ്യക്തിത്വം തന്നെ ഇല്ലാതാകുന്നു. സതി, ബലാത്സംഗം എന്നിവ ഒരു മനോനിലയുടെ ഇരുവശങ്ങളാണ്. പത്മാവതിന്റെ ക്ലൈമാക്‌സിലെ കൂട്ടക്കുരുതിയെ അംഗീകരിക്കാനാകില്ലെന്നും സ്വര ലേഖനത്തില്‍ എടുത്തുപറയുന്നു.

ചിത്രത്തിന്റെ സംവിധായകന്‍ സഞ്ജയ് ലീലാ ബന്‍സാലിക്ക് എഴുതുന്ന ഒരു കത്ത് പോലെയാണ് ഓണ്‍ലൈന്‍ മാധ്യമത്തിലൂടെ സ്വര തന്റെ വിമര്‍ശനം രേഖപ്പെടുത്തിയത്. യോനിയെ ചുറ്റിപ്പറ്റിയുള്ളതല്ല സ്ത്രീയുടെ ജീവതമെന്നും 13ാം നൂറ്റാണ്ടില്‍ അത് അങ്ങനെയായിരുന്നിരിക്കാമെന്നും പക്ഷേ 21ാം നൂറ്റാണ്ടില്‍ നമ്മള്‍ ഏറെ മുന്നോട്ടുപോകേണ്ടതുണ്ടെന്നും സ്വര ലേഖനത്തില്‍ വ്യക്തമാക്കുന്നു. നിങ്ങള്‍ ചെയ്ത എല്ലാ കാര്യത്തിനും ന്യായീകരണമുണ്ടാകും. എന്നിരുന്നാലും ഇവയെല്ലാം സതി പോലുള്ള ദുരാചാരങ്ങളെ മഹത്വവല്‍ക്കരിക്കാനേ സഹായിക്കൂ എന്നും ബന്‍സാലിയോടായി സ്വര പറയുന്നു.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.