1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 31, 2015

വിവിധ ബാങ്കുകളില്‍നിന്നായി 900 കോടി രൂപ വായ്പ എടുത്ത് തിരിച്ചടയ്ക്കാനാകാതെ കുടിശ്ശിക വരുത്തിയ അറ്റ്‌ലസ് ഗ്രൂപ്പ് ഉടമ അറ്റ്‌ലസ് രാമചന്ദ്രനെയും മകളെയും ദുബായിയിലെ പൊലീസ് അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട്. ബാങ്കുകള്‍ പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്തത് അനുസരിച്ചാണ് അറസ്റ്റ്. കഴിഞ്ഞ ഒരാഴാച്ചയായി രാമചന്ദ്രനും മകളും അറസ്റ്റിലാണെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

അഞ്ച് വ്യത്യസ്ത പരാതികളാണ് ബാങ്കുകളില്‍നിന്ന് പൊലീസിന് ലഭിച്ചതെന്ന് ഖലീജ് ടൈംസ് റിപ്പോര്‍ട്ടു ചെയ്തു. ഇതില്‍ രണ്ട് പരാതികള്‍ റഫാ പൊലീസ് സ്റ്റേഷനിലും രണ്ടെണ്ണം നായിഫിലും ഒന്ന് ബര്‍ ദുബായ് സ്റ്റേഷനിലുമാണ്. 340 ലക്ഷം ദിര്‍ഹത്തിന്റെ വണ്ടിച്ചെക്ക് നല്‍കി പറ്റിച്ചുവെന്ന പരാതിയാണ് ബര്‍ ദുബായ് സ്റ്റേഷനിലുള്ളത്. കുടിശ്ശിക അടക്കാത്തതിനെ തുടര്‍ന്ന് ബാങ്കുകള്‍ നിയമ നടപടി സ്വീകരിക്കാന്‍ തുടങ്ങിയതോടെ രാമചന്ദ്രന്‍ മുങ്ങിയെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ടെലഫോണ്‍ കുറേ ദിവസങ്ങളായി സ്വിച്ച് ഓഫ് ചെയ്തതിനാല്‍ ബാങ്ക് അധികൃതകര്‍ക്കും മറ്റും ബന്ധപ്പെടാന്‍ സാധിച്ചിരുന്നില്ല.

യുഎഇയിലെയും ഇന്ത്യയിലെയും 20 ബാങ്കുകളില്‍നിന്ന് എടുത്ത വായ്പകളിലാണ് ചിലതില്‍ തിരിച്ചടവ് മുടങ്ങിയിരിക്കുന്നത്. 550,600 ദശലക്ഷം ദിര്‍ഹം (ഏതാണ്ട് 1,000 കോടി രൂപ)യാണ് ഈ ബാങ്കുകളില്‍നിന്ന് അറ്റ്‌ലസ് ഗ്രൂപ്പ് വായ്പയെടുത്തിട്ടുള്ളതെന്നാണ് കണക്കാക്കുന്നത്. ബാങ്ക് ഓഫ് ബറോഡയുടെ ദുബായ് ബ്രാഞ്ചില്‍നിന്ന് മാത്രം 700 ലക്ഷം ദിര്‍ഹം വായ്പ അനുവദിച്ചിട്ടുണ്ട്. ഒരുബാങ്കില്‍നിന്നുള്ള ഏറ്റവും വലിയ വായ്പാ തുകയാണിത്. വായ്പ തിരിച്ചടക്കുന്നതില്‍ വീഴ്ച വരുത്തിയസാഹചര്യത്തിലാണ് വിവിധ ബാങ്കുകള്‍ ചേര്‍ന്ന് നിമയനടപകളിലേക്ക് തിരിഞ്ഞത്.

ദുബായ് ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട് ജ്വല്ലറി ഗ്രൂപ്പില്‍ അംഗമായ അറ്റ്‌ലസ് രാമചന്ദ്രന് ജാമ്യം ലഭിക്കുന്നതിനും കേസ് ഒത്തുതീര്‍പ്പ് ആക്കുന്നതിനും തീവ്രശ്രമങ്ങളാണ് നടക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.